ലണ്ടന്‍: ഇംഗ്‌ളീഷ് ഫുട്‌ബോളിലെ ഇതിഹാസ നായകന്‍ ഡേവിഡ് ബെക്കാം നാലാമതും അച്ഛനാകാന്‍ പോകുന്നു. ഡേവിഡ് ബെക്കാം-വിക്‌ടോറിയ ദമ്പതികള്‍ക്കു നാലാമത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്ന വാര്‍ത്ത ബെക്കാം തന്നെയാണ് ലോകത്തെ അറിയിച്ചത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ബെക്കാം ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രൂക്‌ലിന്‍, റോമിയോ, ക്രൂസ് എന്നീ ആണ്‍കുട്ടികളാണ് താരദമ്പതികള്‍ക്കുള്ളത്. ഒരു പെണ്‍കുഞ്ഞിനെ കിട്ടാന്‍ കൊതിയായി എന്ന് അടുത്തിടെ ഒരു അഭിമുഖത്തിലും വിക്‌ടോറിയ പറഞ്ഞിരുന്നു.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുകയില്ലെന്ന് ബെക്കാം പറയുന്നു. ദൈവം തരുന്ന കുഞ്ഞിനെ ഏറ്റുവാങ്ങു മെന്ന് ഇരുവരും വ്യക്തമാക്കി. നിസ്‌സാര കാരണത്തിന് താരങ്ങള്‍ വിവാഹമോചനം നടത്തുന്ന ഇക്കാലത്ത് ദശാബ്ദത്തിലേറെ നീണ്ട ദാമ്പത്യത്തിലൂടെ എല്ലാവരാലും ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളാണ് ബെക്കാമും വിക്‌ടോറിയയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല