കോഴിക്കോട്: ഡോ:എം.കെ മുനീര്‍ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ സ്ഥാനം രാജി വെയ്ക്കുന്നു.
തന്നിലേക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വന്നുചേരുന്ന സാഹചര്യത്തിലാണ് രാജി വെയ്ക്കുന്നതെന്ന് മുനീര്‍ പറഞ്ഞു.
ലീഗിന്റെ മന്ത്രിമാരുടെ ലിസ്റ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് മുനീറിന്റെ രാജി. മന്ത്രിസ്ഥാനമോ എം.എല്‍.എ സ്ഥാനമോ അല്ല തന്നെ രാജിക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മന്ത്രിയായപ്പോഴും മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍ ചുമതല വഹിച്ചിരുന്നില്ല.
ഇതൊരു സാങ്കേതികതയുടെ പ്രശ്‌നമാണ്. പലപ്പോഴും ചാനലിന്റെ യോഗങ്ങളിലും മറ്റും തനിക്ക് പങ്കെടുക്കാന്‍ പറ്റാതെ പോകാറുണ്ടെന്നും ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് മാധ്യമത്തെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കേണ്ടത് തന്റെയുംകൂടി കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ സ്ഥാനത്തേക്കാള്‍ തനിക്ക് പ്രധാനം ഒരു പ്രതിസന്ധി ഘട്ടത്തില്‍ തന്നെ വിജയിപ്പിച്ച ജനങ്ങളാണെന്നും അതിനാല്‍ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും മുനീര്‍ വ്യക്തമാക്കി. താന്‍ മന്ത്രിയാകുമോ എന്നത് പ്രശ്‌നമല്ല, ലീഗിന്റെ 20 എം.എല്‍.എമാരും മന്ത്രിമാരാകാന്‍ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല