പാരിസ്: തുടര്‍ച്ചയായി പരാജയം നേരിട്ട റഫേല്‍ നദാലിന് ഇപ്പോള്‍ മനംമാറ്റം വന്നുതുടങ്ങി. ഫെഡററും നദാലും മാത്രം അടക്കിവാണിരുന്ന ടെന്നിസ് കോര്‍ട്ടിലേക്ക് സെര്‍ബ് താരം നൊവാക് ഡോക്കോവിക് നടത്തിയ കുതിപ്പാണ് താരത്തെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്
. അടുത്തയാഴ്ച്ച തുടങ്ങാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാന്‍ കൂടുതല്‍ സാധ്യത ഡോക്കോവിക്കിന് തന്നെയാണെന്നാണ് നദാല്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ ഫോമില്‍ സെര്‍ബിയക്കാരനെ തോല്‍പ്പിക്കാന്‍ പ്രയാസമാണെന്നും നദാല്‍ പറഞ്ഞു. ഡോക്കോവിക്കിനെതിരേ കളിക്കുന്നതില്‍ പേടിയില്ലെന്നും നദാല്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ വിജയങ്ങളോടെ കുതിക്കുന്ന ഡോക്കോവിക്കിന്റെ ഫോം തന്നെയാണ് നദാലിനെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ സീസണില്‍ ഇതുവരെയായി 37 വിജയങ്ങളാണ് ഡോക്കോവിക് സ്വന്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ നേടി ലോക ഒന്നാം റാങ്കും നേടുകയെന്നതാണ് ഈ സെര്‍ബിയക്കാരന്റെ സ്വപ്നം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല