ബെന്നി ഏലിയാസ്: പൂള്‍, ബോണ്‍മോത്ത്, ന്യൂമില്‍ട്ടണ്‍, റിംഗ് വുഡ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ DKC എന്നറിയപ്പെടുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ 20162017 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു . ശനിയാഴ്ച കാന്‍ഫോര്‍ഡ് ഹീത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടത്തിയ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ വേദിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഷാജി ചരമേല്‍, വൈസ് പ്രസിഡന്റായി ലില്ലി ഷാലു , സെക്രട്ടറിയായി ബെന്നി ഏലിയാസ്, ജോയിന്റ് സെക്രട്ടറി ബോസ് ആന്റണി ,ട്രഷറര്‍ ഷിബു ശ്രീധരന്‍ , പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ആന്‍സി ഷാജി എന്നിവരെ തിരഞ്ഞെടുത്തു. മൂന്നു മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും പൊതുയോഗം തിരഞ്ഞെടുത്തു , ഷാജി തോമസ്, മനോജ് പിള്ള, ഷാലു ചാക്കോ, സന്തോഷ് ജോസഫ്, ബിബിന്‍ വാതല്ലൂര്‍, റെജി തോമസ്, സാബു കുരുവിള, ബിനോയി സേവ്യര്‍, ജോസ് ആന്റോ , ശാലിനി രാജീവ്, വര്‍ഗീസ് സൈമണ്‍ എന്നിവരടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ്, സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ഷാലു ചാക്കോ, സന്തോഷ് ജോസഫ്, ജോസ് ആന്റോ എന്നിവര്‍ നേതൃത്ത്വം നല്‍കി, സ്ഥാനമൊഴിയുന്ന കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വ്വം സ്മരിച്ചു തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം അഭ്യര്‍ത്ഥിച്ചു കൊണ്ട് നിയുക്ത ഭാരവാഹികളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല