ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മേത്രപ്പോലീത്തായും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ: ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിയുടെ വിയോഗത്തില്‍ യു.കെ.പ്രവാസി കേരളാ കോണ്ഗ്രസ്സ്(എം)ലണ്ടന്‍ റീജിയന്‍ പ്രസിഡന്റ് സോജി ടി മാത്യു,ദേശീയ ജനറല്‍ സെക്രട്ടറിമാരായ C.A ജോസഫ് ഗില്‍ഫോര്‍ഡ്,ടോമിച്ചന്‍ കൊഴുവനാല്‍,ജിജോ അരയത്ത് റീജണല്‍ ഭാരവാഹികളായ റജി വാട്ടംപാറയില്‍,എബി പൊന്നാകുഴി, സജി പത്തനാപുരം,സജി ഉതുപ്പ്,ജിജോ മുക്കാടന്‍,ജോസ് ചെങ്ങളം,തോമസ് വെട്ടിക്കാട് എന്നിവര്‍ അനുശോചിച്ചു.
കേരളത്തിലെ ക്രൈസ്തവ സഭാപിതാക്കന്മാരില്‍ പ്രമുഖനും മുന്‍ ലണ്ടന്‍ വികാരിയും,പാവങ്ങളുടെയും അഗതികളുടെയും അപ്പോസ്തലനും സ്നേഹവിപ്ലവത്തിന്റെ സന്ദേശവാഹകനുമായിരുന്ന അഭിവന്ദ്യ തിരുമേനിയുടെ ദേഹവിയോഗം സമൂഹത്തിനും ഏക്യുമിനിക്കല്‍ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും സോജി.ടി.മാത്യു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല