അപ്പച്ചന്‍ കണ്ണഞ്ചിറ (ബെല്‍ഫാസ്റ്റ്): ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുര സേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജ്ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമാസമാക്കുകയായിരുന്നു.
ആതുര ശുശ്രുഷാ രംഗത്തെ വിശിഷ്ഠ സേവനത്തിനു എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഡോ ജോര്‍ജ്ജ്, അര്‍ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. വര്‍ഷങ്ങളായി ഗോള്‍ഫു കളിയോട് ഉണ്ടായിരുന്ന അതീവ താല്‍പ്പര്യം സമീപ കാലം വരെ പരേതന്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകര്‍ഷിച്ച തേനീച്ച വളര്‍ത്തലിലുള്ള ഹോബിയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂര്‍വ്വം നടത്തിപ്പോരുകയായിരുന്നു.
കഴിഞ്ഞ 49 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിച്ചുവന്നിരുന്ന ജോര്‍ജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതന്‍ കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്. കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തില്‍ കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് ( ഐറ്റി കണ്‍സല്‍ട്ടന്റ്) ഡോ.എലിസബത്ത് എന്നിവര്‍ മക്കളും ഡോ.ലീ റെയ്‌ലി മരുമകനുമാണ്.
ജനുവരി 26 നു വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെല്‍ഫാസ്റ്റിലുള്ള ഡങ്കാനണ്‍ സെന്റ് പാട്രിക് ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രുഷാ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ് സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍മലയാളി അസോസിയേഷനുകള്‍ ഡോ.ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
St.ptarick’s Church, 1 Circular Rd, Dungannon BT71 6BE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല