സാബു ചുണ്ടക്കാട്ടില്‍: പ്രോഗ്രസീവ് കള്‍ചരല്‍ ഫോറം സന്ഖടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഡോ. തോമസ് ഐസക്കിന് മഞ്ചെസ്റ്റരില്‍ സ്വീകരണം നല്കി. കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ നാല്പതോളം ചോദ്യങ്ങള്ക്ക് അദ്ദേഹം മറുപടി നല്കി.ഒരു നാടിന്റെ സുസ്ഥിരവികസനം എന്നത് അവിടുത്തെ കെട്ടിടങ്ങളുടെ വലുപ്പവും ഷെയര്‍ മാര് ക്കറ്റിന്റെ ഉയര്‍ചയുമല്ലെന്നും അടിസ്ഥാന സൌകാര്യങ്ങളുടെയും ജീവിത നിലവാരത്തിന്റെ ഉയര്ചയുടെയും അടിസ്ഥാനത്തില്‍ ആയിരക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ജനത ഒന്നടങ്കം സ്വീകരിച്ച ജൈവപച്ചക്കറി കൃഷിയും ,മാലിന്യ നിര്‍മാര്‍ജനവും സംസ്ഥാനം മുഴുവന്‍ വ്യപിപിക്കുവനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ലൈറ്റ് ചീഫ് എഡിറ്റര്‍ അനുസുധീന്‍ അസീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ദേശീയ സെക്രറ്റെറി ജോഗീന്‌ടെര്‍ കൌറും പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല