1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2015

അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ സംസാരിക്കുന്നു. ‘കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഉച്ചതിരിഞ്ഞു 3 മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ ഏഷ്യന്‍ ലൈറ്റ് മാനേജിംഗ് ഡയരക്‌റെര്‍ അനുസുധീന്‍ അസീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കണഅ നേതാക്കളും പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംന്ഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്

വിനോദ് കുമാര്‍ 07889 807350

ജനേഷ്. 07960432577

venue:

st : joseph church hall, portland crescent, manchester, greater manchester m13 0bu.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.