1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2011

ജോബി ജേക്കബ്

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. ഗ്രൂപ്പ് ആഫ്രിക്ക ഭദ്രാസനങ്ങളുടെ അധിപന്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ ജൂലായ് 10 ഞായറാഴ്ച വൈകുന്നേരം ഗ്ലാസ്‌ഗോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ഗ്ലാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് ഇടവക ട്രസ്റ്റി ബെന്നി മാത്തൂര്‍, സെക്രട്ടറി മോനിട്ടന്‍ മുതലാളി, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം സ്‌കോട്ട്‌ലാന്റിലെ ഇതര എപ്പിസ്‌ക്കോപ്പന്‍ സദാപിതാക്കന്മാരുമായി സൗഹൃദസന്ദര്‍ശനങ്ങള്‍ നടത്തും.

ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം ഗ്ലാസ്‌ഗോ സാന്റിഹില്‍ പാരിഷ് ചര്‍ച്ചില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ വികാരി ഫാ.വര്‍ഗ്ഗീസ് മണ്ണഞ്ചേരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് സന്ധ്യാനമസ്‌കാരം നടത്തും. ശനിയാഴ്ച രാവിലെ പത്തിന് പ്രഭാത നമസ്‌കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, ശ്ലൈഹിക ആശിര്‍വ്വാദം എന്നിവ നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഇടവക മെത്രാപ്പോലീത്താ നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബ ജീവിതത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കും. 16 ന് മെത്രാപ്പോലീത്ത മടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.വര്‍ഗ്ഗീസ് ജോണ്‍ മണ്ണഞ്ചേരി (വികാരി) – 07908064000, ശ്രീ.ബെന്നി മാത്തന്‍ (ട്രസ്റ്റി)-07932613336, ശ്രീ.മോണിട്ടന്‍ മുതലാളി (സെക്രട്ടറി)- 07403451391 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. പള്ളിയുടെ വിലാസം: സാന്റിഹില്‍ പാരിഷ്ചര്‍ച്ച്, 28, ബെല്ലിസ്റ്റണ്‍ റോഡ്, ഗ്ലാസ്‌ഗോ: G32 0QQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.