മാത്യു ജി.കെ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു. ഈ മാസം 11ന് ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് നടക്കുന്ന പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്നുള്ള വി. കുര്‍ബാനയിലും തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. ഹാപ്പി ജേക്കബ്: 07863562907 , ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്: 07540592226 , സെക്രട്ടറി ഷിബു തോമസ്: 0786339932
വിലാസം:
The Walker Memorial Hall, Ampton Road, Edgbaston, Birmingham, B15 2UJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല