1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2015

സാബു ചുണ്ടക്കാട്ടില്‍: ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സിറോമലബാര്‍ സമൂഹം ബെല്‍ഫാസ്റ്റ് ഹോളി സ്പിരിറ്റ് പള്ളിയില്‍ വച്ച് ക്രിസ്മസ്സ് സാഘോഷം ക്ണ്ടാടി. 24 ലാം തിയതി രാത്രി 9 മണിക്ക് കരോള്‍ ഗാനമല്‌സരത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. എട്ടു കുടുംബയൂനിറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ സെ. ജോസഫ് യൂണിറ്റ് (വൈറ്റ് ആബെ) ഹോളി ട്രിനിടി യൂണിറ്റ് (ആണ്ടെര്‌സന്‍ ടൌണ്‍), സെ. ആന്റണിസ് യൂണിറ്റ് (ഡണ്‍മുറി) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ കരസ്ഥമാക്കി.

കരോള്‍ ഗാനമല്‍സരത്തെത്തുടര്‍ന്ന് പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പിറവിയെത്ടുടര്‍ന്നു ഭക്തസമൂഹം ഉണ്ണിയേശുവിനെയും കൊണ്ട് പള്ളിച്ചുറ്റി പ്രദക്ഷിണവും നടത്തി. തുടര്‍ന്ന് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഡീക്കന്‍ അജിഷ് കരിബനാല്‍ (റോം) ക്രിസ്മസ്സ് സന്ദേശം നല്‍കി.

കുര്ബാനയെത്തുടര്‍ന്നു ക്രിസ്മസ്സ് കേക്ക് മുറിച്ചു എല്ലാവരും ക്രിസ്മസ്സ് ആഘോഷത്തിന്റെ മധുരം നുകര്‍ന്നു. തദവസരത്തില്‍ ക്രിബ് മല്‍സരത്തില്‍ വിജയികളായ സെ. സ്റ്റീഫന്‍സ് (ഫോരെസ്റ്റ്‌സൈഡ്), സെ. ജോസെഫ്‌സ് (വൈറ്റ് ആബെ), സെ. ആന്റണിസ് യൂണിറ്റ് (ഡണ്‍മുറി) എന്നീ കുടുംബയൂനിറ്റുകള്‍ക്കും സമ്മാനം ലഭിച്ചു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ്സ് ആഘോഷം പ്രവാസിലോകത്ത്തിനു ഐക്യത്തിന്റെയും കൂട്ടായ്മയുടെയും മറ്റൊരു അവസരമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.