ലണ്ടന്‍: ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം സ്റ്റാര്‍ട്ടാവാതിരിക്കാന്‍ സഹായിക്കുന്ന ബ്രീത്തലൈസര്‍ ഉപകരണം യാത്രാവണ്ടികളില്‍ ഘടിപ്പിക്കാന്‍ തീരുമാനം. എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാന്‍ നോക്കുമ്പോള്‍ ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനഫലമായി ഡ്രൈവര്‍ക്ക് വാഹനം മുന്നോട്ടുചലിപ്പിക്കാന്‍ കഴിയാതെ വരും. ആല്‍ക്കഹോളിന്റെ ചെറിയൊരംശമെങ്കിലും കണ്ടെത്താനായാല്‍ ഈ ഉപകരണം വാഹനത്തെ ചലനമറ്റതാക്കുകയും, കണ്‍ട്രോള്‍ സെന്ററുകളില്‍ വിവരമറിയിക്കുകയും ചെയ്യും.
ഇങ്ങനെ മദ്യപിച്ചതായി കണ്ടെത്തുന്ന ഡ്രൈവര്‍മാരെ ആദ്യം ഉപദേശിക്കുകയും ആവശ്യമെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്യും. നാഷണല്‍ എക്‌സ്പ്രസാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 480 വണ്ടികളില്‍ ഈ ഉപകരണം ഘടിപ്പിക്കുകയും 600 എണ്ണത്തില്‍ വരുന്ന സെപ്റ്റംബറോടെ ഈ സമ്പ്രദായം കൊണ്ടുവരുകയും ചെയ്യും.
2008ലെ നാഷണല്‍ എക്‌സ്പ്രസ് യാത്രാവണ്ടി അപകടമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. 2008ലെ അപകടത്തില്‍ 36 യാത്രക്കാര്‍ക്ക് പരിക്കുണ്ടായിരുന്നു. ഇതിന്റെ ഡ്രൈവര്‍വര്‍ക്ക് 10മാസത്തെ ജയില്‍ശിക്ഷയും ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല