സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാത്ത സെല്‍ഫി കാറുകള്‍ നിരത്തിലിറക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു, 2020 ഓടെ വ്യപകമാക്കാന്‍ തീരുമാനം. സ്റ്റീയറിംഗോ ഡ്രൈവറോ ഇല്ലാതെ തനിയെ ഓടുന്ന അടുത്ത തലമുറയില്‍ പെടുന്ന കാറുകള്‍ തിരക്കേറിയ മോട്ടോര്‍വേകളില്‍ പരീക്ഷിക്കുകയാണ് അധികൃതര്‍.
പരീക്ഷണം വിജയം നേടിയാല്‍ 2020 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ ഈ കാറുകള്‍ ലോകവിപണികളില്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ഈ സാങ്കേതിക വിദ്യയ്ക്ക് മേല്‍ നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ മന്ത്രി ജോര്‍ജ്ജ് ഓസ്‌ബോണ്‍ പറഞ്ഞു.
പരീക്ഷണം വിജയിച്ചാല്‍ ബ്രിട്ടനില്‍ ഇത്തരം കാറുകള്‍ വിറ്റു തുടങ്ങും. ഇത് യു കെയിലെ തൊഴിലവസരവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കുമെന്ന് ഓസ്‌ബോണ്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തുടനീളം 1.29 ട്രില്യണ്‍ ഡോളറിന്റെ വിപണിയായിരിക്കും പരീക്ഷണത്തിലൂടെ തുറക്കപ്പെടുക എന്നതാണ് സര്‍ക്കാര്‍ നീക്കത്തിന് ആക്കം കൂട്ടുന്നത്.
യാത്രക്കാരുടെ സുരക്ഷ തന്നെയാണ് കാറിന്റെ കാര്യത്തില്‍ പ്രധാനം. അതിനാണ് പരീക്ഷണവും. കാര്‍ പ്രദേശിക പാതകളില്‍ വാഹനം പരീക്ഷിക്കാന്‍ നിയമ തടങ്ങളൊന്നും ഇല്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വാഹന നിയന്ത്രണത്തിലൂടെയായിരിക്കും പരീക്ഷണം.
ഇതിന് പുറമേ ആവശ്യമെങ്കില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരാള്‍ ഉണ്ടായിരിക്കുകയും ചെയ്യുമെന്ന് നേരത്തേ ബ്രിട്ടന്‍ ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. സ്റ്റീയറിംഗും ഗ്യാസ് പെഡലുകളും ഇല്ലാത്ത ഡ്രൈവറില്ലാ കാറുകള്‍ വില്‍ക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിയമ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല