1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2011

ലണ്ടന്‍: കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ നടന്ന ഡ്രൈവിംങ് ടെസ്റ്റിനിടയില്‍ 300 ലധികം ഡ്രൈവിംങ് വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ നടത്തിപ്പുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട്. അഞ്ച് പരീക്ഷാനടത്തിപ്പുകാര്‍ക്ക് ശാരീരികമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. 209 ഓളം പേര്‍ക്ക് ചീത്തവിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഡ്രൈവിംങ് സ്റ്റാന്റേര്‍ഡ്‌സ് ഏജന്‍സിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹാര്‍ട്ട് അറ്റാക്ക് കാരണമാണെങ്കിലും ടെസ്റ്റിനിടയില്‍ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. ഭയചകിതരും, ശരിയായി ഡ്രൈവിംങ് പരിശീലനം ലഭിക്കാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ടെസ്റ്റിനിടയില്‍ ലക്ഷക്കണക്കിന് അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും വിവാരാവകാശ സ്വാതന്ത്ര്യം നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

2010ല്‍ 147 ഗുരുതരമായ പരിക്കുകളാണ് ഡ്രൈവിംങ് സ്റ്റാന്റേര്‍ഡ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പുറമേ 192 നിസാര പരിക്കുകളും ടെസ്റ്റിനിടയില്‍ ഉണ്ടായിട്ടുള്ളതായാണ് പഴയ കണക്ക്. വളവുകളിലേക്ക് തിരിയുന്ന സമയത്തുള്ള ശ്രദ്ധക്കുറവാണ് ടെസ്റ്റില്‍ പരാജയപ്പെട്ട മിക്കയാളുകളുടേയും പരാജയ കാരണം.

2010-11 കാലയളവില്‍ 1,605,599 പ്രാക്ടിക്കല്‍ ഡ്രൈവിംങ് ടെസ്റ്റുകളാണ് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌ക്കോട്ട്‌ലാന്റ് എന്നിവിടങ്ങളിലായി നടന്നിട്ടുള്ളത്. ഇതില്‍ 744,044 ആളുകള്‍ പാസായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.