ഡൽഹിയിൽ വീണ്ടും കൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം. വസന്ത് കുഞ്ച് അൽഫോൻസാ ദേവാലയത്തിന്റെ വാതിലുകളാണ് അക്രമികൾ അടിച്ചു തകർത്തത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പള്ളി ഗേറ്റ് ചാടിക്കടന്നാണ് അക്രമികൾ ഉള്ളിൽ കടന്നത്. പള്ളിക്കുള്ളിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്.
ഡിസംബർ മുതൽ ഡൽഹിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമ സംഭവങ്ങളിൽ അഞ്ചാമത്തേതാണ് ഇത്. നേരത്തെ വികാസ് പുരിയിലും ദിൽഷാദ് ഗാർഡനിലും ദേവാലയങ്ങൾക്കു നേരെ ആക്രമണം ഉണ്ടായിരുന്നു.
ഡൽഹിയിൽ നിയമസഭാ തിരെഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. നേരത്തെ ദേവാലയങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിന് കർക്കശ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല