1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2011

ലണ്ടന്‍: തടവുകാര്‍ക്കായുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്കുവേണ്ടി 5മില്യണ്‍ പൗണ്ടില്‍ കൂടുതല്‍ ചിലവാക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്റ് എന്നിവിടങ്ങളിലായി 2005-2010 കാലയളവില്‍ ഏതാണ്ട് 5,282,000 പൗണ്ട് ചിലവാക്കിയിട്ടുണ്ടെന്ന് ഒദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2010നും 11നും ഇടയില്‍ മൂന്ന് വിദേശികളായ തടവുകാരുടെ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് വേണ്ടി പണം നല്‍കിയതായി സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

കണ്‍സര്‍വേറ്റീവ് എം.പി പ്രിടി പട്ടേലിന്റെ ആവശ്യപ്രകാരം ധനകാര്യമന്ത്രി ജോണ്‍ ഹെയ്‌സ് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഈ കണക്കുവിവരങ്ങള്‍ സൂചിപ്പിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നുമായി ഏതാണ്ട് 1,609 തടവുകാര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്കായി റജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. ബിസിനസ് ഇന്നൊവേഷന്‍ ആന്റ് സ്‌കില്‍സ്, ഒ.യു ആക്‌സസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഡിഗ്രീ കോഴ്‌സുകള്‍ക്കായി ഫണ്ട് നല്‍കുന്നത്.

2005-2010 കാലഘട്ടിത്തില്‍ ബിസ് ഇതിനുവേണ്ടി 3,738,000പൗണ്ട് ചിലവാക്കിയതില്‍, 2005-06 കാലയളവില്‍ ഇത് 538,000പൗണ്ടും 2009നും 2010നും ഇടയില്‍ 1.19മില്യണ്‍ പൗണ്ടുമായിരുന്നു. ഒ.യു ചിലവാക്കിയത് 1,544,000പൗണ്ടില്‍ 2005നും2006നും ഇടയില്‍ 46,000പൗണ്ടും 2009നും 10നും ഇടയില്‍ 445,000പൗണ്ടുമാണ്. കഴിഞ്ഞവര്‍ഷം യൂണിവേഴ്‌സിറ്റി പഠനം നടത്തിയ തടവുകാരില്‍ വെറും 59% പേര്‍മാത്രമാണ് വിജയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.