ലണ്ടന്‍: തടവില്‍ കിടക്കുന്നവര്‍ക്ക് വോട്ടവകാശം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ് ആണ് ഇ.യു ജഡ്ജിമാര്‍ക്കെതിരേ നിശിതവിമര്‍ശനവുമായി രംഗത്തെത്തിയത്. വിഷയത്തില്‍ ഇ.യു ജഡ്ജിമാരുടെ അധികാരം കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഗ്രീവ് വ്യക്തമാക്കി.
തടവുകാര്‍ക്ക് വോട്ടവകാശം നല്‍കണമെന്ന സ്ട്രാസ്ബര്‍ഗ് കോടതിയുടെ നിര്‍ദേശത്തെ കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന എം.പിമാരുടെ യോഗം ഏകകണ്‌ഠേന നിരസിച്ചിരുന്നു. നികുതിദായകര്‍ക്ക് ഇത് അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്ന് കണ്ടെത്തയതിനെ തുടര്‍ന്നായിരുന്നു ഇത്.
വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സ്ട്രാസ്ബര്‍ഗ് കോടതിക്ക് അധികാരമില്ലെന്ന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഗ്രീവ് വ്യക്തമാക്കി. എന്നാല്‍ കോടതിനിര്‍ദ്ദേശത്തെ അനുസരിച്ച് തടവുകാര്‍ക്ക് വോട്ടവകാശം നല്‍കണമെന്ന അഭിപ്രായമാണ് ജസ്റ്റിസ് സെക്രട്ടറി കെന്നത്ത് ക്ലാര്‍ക്കിന്റേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല