എല്ലാരാജ്യങ്ങളിലും അവിടത്തെ ജനങ്ങളിലെ പൊണ്ണത്തടി ഒരു വലിയ പ്രശ്‌നമായി മാറിവരുകയാണ്. ആഗോളതലത്തില്‍ അമിതവണ്ണത്തിനെതിരെ ദിനംപ്രതി എത്രയോ കാംപെയിനുകളാണ് നടക്കുന്നത്.
അടുത്ത ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ മാനവരാശി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരുക അമിതവണ്ണം മൂലമായിരിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഈ അവസരത്തില്‍ അമിതവണ്ണക്കാര്‍ക്കുള്ള പ്രത്യേക നിക്ഷേപപദ്ധതികളുമായി ശ്രദ്ധനേടുകയാണ് തെക്കന്‍ കൊറിയയിലെ ഒരു ബാങ്ക്. ഭാരം കുറയ്ക്കുന്നതിനനുസരിച്ച് നിക്ഷേപത്തിനുള്ള പലിശനിരക്ക് വര്‍ധിക്കുമെന്നാണ് ബാങ്ക് നല്‍കുന്ന ഓഫര്‍.
ഹന ബാങ്കാണ് പൊണ്ണത്തടിയുള്ളവര്‍ക്കായി പ്രത്യേക ഓഫറുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം ഭാരം കുറയ്ക്കുന്നവര്‍ക്കും അതിന് മുകളില്‍ ഭാരം കുറയ്ക്കുന്നവര്‍ക്കും വര്‍ധിച്ച പലിശനിരക്ക് നല്‍കുമത്രേ.
ഓഫര്‍ നല്‍കി വാര്‍ത്ത സൃഷ്ടിച്ച ബാങ്ക് ഇതിനകം തന്നെ വിവാദത്തിലും അകപ്പെട്ടുകഴിഞ്ഞു. അമിതവണ്ണക്കാര്‍ക്ക് ഒരിക്കലും കാര്യമായി ഭാരം കുറയ്ക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാരെ പറ്റിച്ച് പണം പിടുങ്ങാനാണ് ബാങ്ക് ശ്രമിക്കുന്നതെന്നുമാണ് ആരോപണം.
കാര്യമെന്തൊക്കെയായാലും പൊണ്ണത്തടിയുള്ള ഒട്ടേറെയാളുകളാണത്രേ പ്രതിദിനം ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നത്. വലിയ പലിശലഭിക്കുമെന്ന് കരുതിയെങ്കിലും നിക്ഷേപകരമായ പൊണ്ണത്തടിയന്മാര്‍ വ്യായാമവും ഭക്ഷണനിയന്ത്രണവും ശീലമാക്കുമെന്ന് കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല