ഒ.ഐ.സി.സി യു.കെയുടെ നേതാക്കന്മാരും കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനായി മത്സരരംഗത്ത്. ഒ.ഐ.സി.സി യു.കെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പിലും സ്‌ക്കോട്ട്‌ലാന്റ് റീജണല്‍ പ്രസിഡന്റ് സോജന്‍ മാത്യു മണിയിരിക്കലുമാണ് ജനവിധി തേടുന്നത്. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്ത് 16ം വാര്‍ഡില്‍ നിന്നും ഫ്രാന്‍സിസും കോതമംഗലം മുന്‍സിപ്പാലിറ്റി 11ം വാര്‍ഡില്‍ നിന്നും സോജനും മത്സരിക്കുന്നു. ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റി അംഗവും ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി മുന്‍ പ്രസിഡന്റുമായ ബെന്നി പോള്‍ മാടശ്ശേരിയ്ക്ക് അങ്കമാലി മൂക്കന്നൂര്‍ ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിക്കുന്നതിനായി സീറ്റ് പാര്‍ട്ടി നല്‍കിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു.
ചാത്തേടം കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഫ്രാന്‍സിസ് വലിയപറമ്പില്‍?, കെ.എസ്.യു പറവൂര്‍ താലൂക്ക് പ്രസിഡന്റ്, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പുത്തന്‍വേലിക്കര ഡിവിഷനില്‍ നിന്നും 2000ല്‍ ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോതമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായ സോജന്‍ മണിയിരിക്കല്‍ എം.ജി യൂണിവേഴ്‌സിറ്റിയിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ എംപോയ്‌സ് യൂണിയന്റെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനവിധി തേടുന്ന ഫ്രാന്‍സിസ് വലിയപറമ്പിലിനും സോജന്‍ മണിയിരിയ്ക്കലിനും ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് ജെയ്‌സണ്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഡ്വ. എബി സെബാസ്റ്റ്യന്‍ ഭാരവാഹികളായ തോമസ് പുളിയ്ക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ജോണ്‍സണ്‍ കെ.എസ്, ബിനു കുര്യാക്കോസ്, അനു ജോസഫ്, അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുട?, റെഞ്ചി വര്‍ക്കി, അഡ്വ. റെന്‍സണ്‍ സഖറിയാസ്, സോബന്‍ ജോര്‍ജ്, ചെറിയാന്‍ സ്‌ക്കറിയ എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല