ലണ്ടന്‍: അഞ്ച് വയസുകാരിയെ വെടിവച്ചയാളെ പറ്റി വിവരം കൊടുക്കുന്നത് വിലക്കുന്ന വെബ്‌സൈറ്റിനെതിരെ പോലീസ്. തെക്കന്‍ ലണ്ടനില്‍ വച്ച് തനുഷ കമലേശ്വറിന് വെടിയേറ്റശേഷം പോലീസുമായി സംസാരിക്കുന്ന യുവാക്കളുടെ വീഡിയോ ദൃശ്യങ്ങളും ഈ മുന്നറിയിപ്പിനൊപ്പമുണ്ട്. അതിനോടൊപ്പം ഒരു സന്ദേശവുമുണ്ട്’ ആരും എലിയെ ഇഷ്ടപ്പെടുന്നില്ല. ഓര്‍മ്മിക്കുക പോലീസുകാര്‍ നിങ്ങളുടെ സുഹൃത്തല്ല’.
കുറ്റവാളിയെക്കുറിച്ച് പോലീസിന് വിവരം നല്‍കരുതെന്നാവശ്യപ്പെട്ട് കുറ്റകൃത്യം നടന്ന സ്ഥലത്തിനരികെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സ്‌റ്റോക്ക് ഹോളിലെ ഫുഡ് ആന്റ് വൈന്‍ ഷോപ്പിനരികില്‍ വച്ച് രണ്ടാഴ്ച മുമ്പാണ് തനുഷയ്ക്ക് വെടിയേറ്റത്. തോക്കിനിരയാവുന്ന ബ്രിട്ടനിലെ ഏറ്റവും ചെറിയ കുട്ടിയാണിതെന്നാണ് പറയുന്നത്. പരിക്കേറ്റ തനുഷ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
പോലീസിനെ സഹായിക്കാന്‍ തയ്യാറാവുന്നവരെ നിരുത്സാഹപ്പെടുത്തുന്ന വീഡിയോ സ്‌കോട്ട്‌ലാന്റ് യാഡ് ഫോഴ്‌സിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ പിറകിലാരാണെന്ന് കണ്ടെത്താല്‍ ഉദ്യോഗസ്ഥര്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും. കൊലപാതക കേസുകള്‍ തെളിയിക്കാന്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഏറെ സഹായകരമാണെന്ന് ഫോഴ്‌സിന്റെ വക്താവ് പറഞ്ഞു.
തങ്ങളുടെ സാക്ഷികളുടെ സംരക്ഷിക്കുന്നത് തുടരുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിവെപ്പുമായി ബന്ധപ്പെട്ട് ലാമ്പത്തിലെ കസീം കൊലാവോളി(18), സ്ട്രീറ്റ്ഹാമിലെ ആന്റണി മക്കല്ല(19), എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല