മുൻ കേന്ദ്ര മന്ത്രി ശശി തരൂരും പാകിസ്ഥാനി പത്രപ്രവർത്തക മെഹർ തരാറും തമ്മിലുള്ള ബന്ധത്തെപ്പറ്റി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് അറിയാമായിരുന്നു എന്ന് പത്രപ്രവർത്തക നളിനി സിംഗ് പറഞ്ഞു. സുനന്ദയെ പിന്നീട് ഡൽഹിയിലെ ഒരു ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സുനന്ദയുടെ മരണത്തെക്കുറച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നളിനി. മരിക്കുന്നതിന് ആറു മാസങ്ങൾക്ക് മുമ്പെങ്കിലും സുനന്ദക്ക് തരൂർ – തരാർ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് നളിനി പറഞ്ഞു.
2013 ജൂൺ 27 ന് സ്വന്തം പിറന്നാൾ ആഘോഷത്തിലാണ് സുനന്ദ, ശശി തരൂരിന്റെ പാകിസ്ഥാനി പത്രപ്രവർത്തകയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചത്. ഐ. പി. എല്ലിനെക്കുറിച്ചും ചില വിവരങ്ങൾ തനിക്കു വെളിപ്പെടുതാനുണ്ടെന്ന് സുനന്ദ പറഞ്ഞതായി നളിനി അവകാശപ്പെട്ടു.
ഡൽഹി ചാണക്യപുരിയിലെ ലീല ഹോട്ടലിൽ 2014, ജനുവരി 17 നാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല