തലമുടി നന്നായി ചീകുമ്പോള്‍ തലയോട്ടിയില്‍ രക്തചംക്രമണം വര്‍ധിക്കുമെന്നും അത് ആരോഗ്യത്തിന് നല്ലതാണെന്നുമൊക്കെ നമുക്കറിയാം. പക്ഷേ സ്‌കോട്ട്‌ലാന്റ് സ്വദേശിനിയായ പതിമൂന്നുകാരിയായ മേഗന്‍ സ്റ്റുവര്‍ട്ടിന്റെ കാര്യം കഷ്ടമാണ്, ഈ കുട്ടിയ്‌ക്കൊന്ന് തലമുടി ചീകാന്‍ കഴിയുന്നില്ല.
ഒരല്‍പം വേഗത്തില്‍ മുടിചീകിയാല്‍ മേഗന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കും. മാത്രമല്ല സിന്തറ്റിക് തുണികള്‍കൊണ്ടുള്ള ഉടുപ്പുകള്‍ ഇടാനോ ബലൂണ്‍കൊണ്ട് കലിയ്ക്കാനോ ഒന്നും മേഗന് സാധ്യമല്ല.
അതിവേഗത്തില്‍ മുടിചീകരുതന്ന് ഡോക്ടര്‍മാര്‍ മേഗന് നിര്‍്‌ദ്ദേശം നല്‍കിയിരിക്കുകയാണ്. ഹെയര്‍ ബ്രഷിങ് സിന്‍ഡ്രോം എന്നാണത്രേ ഈ അസുഖത്തിന് ഡോക്ടര്‍മാര്‍ ഇട്ടിരിക്കുന്ന പേര്. വസ്തുക്കളിലെ സ്ഥിതികോര്‍ജ്ജം ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്.
വൈദ്യുതി പ്രവഹിക്കുന്ന എന്തെങ്കിലും വസ്തു ദേഹത്ത് തൊട്ടാലുടന്‍ മേഗന്‍ സ്റ്റിവാര്‍ട്ടിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കും, അല്ലെങ്കില്‍ ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള സന്ദേശം തലച്ചോര്‍ നല്‍കും.
മുടിയിലെ സ്ഥിതികോര്‍ജ്ജം കുറയ്ക്കാനായി തലമുടി നനച്ചുകൊണ്ടാണ് മേഗന്റെ നടപ്പ്. വല്ലപ്പോഴും മുടി ചീകുന്നത് നിലത്ത് കിടന്നുകൊണ്ടാണ്. സ്‌കൂള്‍ ലാബില്‍ കയറിപ്പോകരുതെന്നാണ് മേഗന്‍ സ്റ്റിവാര്‍ട്ടിന് കിട്ടിയിരിക്കുന്ന മറ്റൊരു നിര്‍ദേശം.
അമ്മ ഷാരോണ്‍ മുടി കെട്ടിക്കൊടുക്കുമ്പോള്‍ ഒരു ദിവസം മേഗന്‍ സ്റ്റിവാര്‍ട്ട് ബോധം കെട്ട് വീഴുകയായിരുന്നു. ചുണ്ടുകള്‍ നീല നിറമാവുകയും ചെയ്തു. കുട്ടിക്ക് അപസ്മാരമാണെന്നാണ് അമ്മ ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മേഗന്റെ് അപൂര്‍വ രോഗം കണ്ടെത്തിയത്.
ഈ രോഗം മാത്രമല്ല, ഇതിനൊപ്പം ആസ്തമ, ഡോര്‍സല്‍ സ്ട്രീം ഡിസ്ഫംഗ്ഷന്‍ എന്നീ പ്രശ്‌നങ്ങളും മേഗനെ ശല്യപ്പെടുത്തുന്നുണ്ട്. . കണ്ണിനും തലച്ചോറിനും ഇടയിലുള്ള ബന്ധത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍ കൊണ്ട് വേഗതയില്‍ ചലിക്കുന്ന വസ്തുക്കളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ് ഡോര്‍സല്‍ സ്ട്രീം ഡിസ്ഫംഗ്ഷന്‍.
ഇതൊന്നുകൊണ്ട് താന്‍ തോറ്റുപോകില്ലെന്നാണ് മേഗന്‍ പറയുന്നത്. ഇതൊന്നും തന്റെ ജീവിതത്തെ ബാധിക്കാന്‍ താന്‍ അനുവദിക്കില്ലെന്നും ഈ പതിമൂന്നുവയസ്സുകാരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല