തലയില്ലാത്ത ഉടല്‍ കണ്ടെത്തിയ പോലീസ് ഇയാള്‍ മരിച്ചതാണോ എന്നറിയാന്‍ ഡോക്ടറുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. വെസ്റ്റ് മിനിസ്റ്റര്‍ കോര്‍ണേര്‍സിലെ ഡിറ്റക്റ്റിവ് ഉദ്യോഗസ്ഥരാണ് തലയില്ലാത്ത ശവത്തിന് ജീവനുണ്ടോ ഇല്ലയോ എന്ന സംശയം തീര്‍ക്കാനായി ഡോക്ടറെ വിളിച്ചത്.
വിംബിള്‍ഡണിലെ നദിയിലായിരുന്നു ശരീരം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു ശരീരം. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ ചുക് ഗ്വാന്‍സിന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചു.
ഡോ.ഷെര്‍ളി റാഡ്ക്ലിഫിനെയായിരുന്നു പോലീസ് വിളിച്ചത്. തലയില്ലാത്ത ശരീരമാണെങ്കില്‍ അതിന് ജീവനുണ്ടാകുമോ എന്ന ഡോക്ടറുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്ഥിരീകരണം വേണമെന്നുമായിരുന്നു പോലീസിന്റെ മറുപടി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൃതദേഹം വാല്‍ഡെമര്‍ ഡ്രോബിഗിന്റേതാണെന്ന് വ്യക്തമായി.
പോളണ്ടുകാരനായ ബേക്കറായിരുന്നു വാല്‍ഡെമര്‍. ഇയാളുടെ ശരീരം ദ്രവിച്ച് ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. എങ്ങിനെ ഇയാള്‍ കൊല്ലപ്പെട്ടു എന്ന കാര്യം ഇപ്പോഴും പോലീസിന് വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല