സ്റ്റീഫന്‍ കല്ലടയില്‍
ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും മലയാളിയുടെ തട്ടുകട ഉണ്ടാകും എന്ന് അഭിമാനത്തോടുകൂടി
പറയുന്ന നമ്മള്‍ പ്രത്യേകിച്ച് പ്രവാസികള്‍ ഇനി മുതല്‍ ഇപ്രകാരം പറയുന്നതായിരിക്കും നല്ലത് എന്ന്
തോന്നുന്നു, ” ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും മലയാളി അസോസിയേഷനുകളും അവയില്‍ തമ്മില്‍
തല്ലും ഉണ്ടാകും”
കഴിഞ്ഞ ആഴ്ചകളില്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍
ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷിച്ചു അവയില്‍ ചിലത് അടിച്ചു പിരിയുകയും ചെയ്തു.
നമ്മളുടെ കൂട്ടായ്മകളില്‍ മാത്രം എന്താണ് എന്നും ഇങ്ങനെ? പ്രതികരണ ശേഷി കൂടുതലായത്
കൊണ്ടാണോ? ആവാന്‍ വഴിയില്ല അങ്ങനെയെങ്കില്‍ സായിപ്പിനെ കാണുമ്പോല്‍ കവാത്ത് മറക്കില്ലല്ലോ.
ഏതെങ്കിലും ഒരു സ്ഥലത്ത് അസോസിയേഷന്‍ ആരംഭിച്ചാല്‍ അന്ന് തന്നെ എതിര്‍ ഗ്രൂപ്പ് രാത്രിയില്‍
കുപ്പിയുടെ ചുറ്റിലും ആയി കൂലംകഷമായി ചര്‍ച്ച ചെയ്യും എങ്ങനെമുപ്പതു അംഗങ്ങളും 100pound
ആസ്തിയും ഉള്ള അസോസിയേഷന്‍ പൊളിക്കാം എന്ന്.
നമ്മള്‍ ഇങ്ങനെ ആകുന്നതിന്‍റെ അടിസ്ഥാന കാരണങ്ങള്‍ അസൂയ, സ്വാര്‍ത്ഥത തുടങ്ങിയവയാണ്.
സ്വന്തം കൂട്ടത്തില്‍ പെട്ട ഒരാള്‍ക്ക് ലോട്ടറി അടിച്ചാല്‍ നമ്മളില്‍ എത്ര പേര്‍ ആത്മാര്‍ഥമായി
സന്തോഷിക്കുകയും അനുമോദനങ്ങള്‍ അര്‍പിക്കുകയും ചെയ്യും? എന്നാലും എനിക്കത് കിട്ടിയില്ലല്ലോ
എന്ന ചിന്തയല്ലേ ആദ്യമേ ഉണ്ടാവുകയുള്ളൂ?
അസോസിയേഷന്‍ നേതാക്കളുടെ കഴിവുകളോട് നമ്മള്‍ അസൂയപെടെണ്ട ഒരു കാര്യവും
ഇല്ല,അവര്‍ക്കുള്ള കഴിവുകള്‍ നമ്മള്‍ക്കില്ല എന്ന തോന്നലാണ് പലപ്പോഴും നമ്മില്‍ അസൂയ
ജനിപ്പിക്കുന്നത്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് സാധിക്കില്ല എന്ന് തോന്നുമ്പോള്‍ അവരിലെ
കുറ്റങ്ങള്‍ കണ്ടുപിടിച്ച് അവയെ പെരുപ്പിച്ചു കാണിക്കാനാണ് പലരും ശ്രമിക്കുക. അങ്ങനെ
പട്ടിയൊട്ടു തിന്നുകയും ഇല്ല പശുവിനെ തീറ്റിക്കുകയും ഇല്ല എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയും
ചെയ്യുന്നു.
അതെ സമയം നേതാക്കള്‍ മറ്റ് അംഗങ്ങളെ വിഡ്ഢികള്‍ ആക്കാനുള്ള ശ്രമവും
ഉപേക്ഷിക്കണ്ടതായിട്ടുണ്ട്.തങ്ങള്‍ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും അംഗങ്ങളില്‍ അടിച്ചേല്‍പിക്കാന്‍
ശ്രമിക്കരുത്.കൂട്ടായി ചര്‍ച്ച ചെയ്തു വേണം പ്രധാന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.
ബാലിശമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണു പലപ്പോഴും തമ്മില്‍ തല്ലുന്നത്. മുപ്പതും നാല്പതും
വയസ്സുള്ളവര്‍പലപ്പോഴും കലഹിക്കുന്നത് പ്ലസ്‌ടുകാരന്‍റെ പക്വത ഉള്ളതുകൊണ്ടാണ്.
സത്യത്തില്‍ സ്വന്തം കുട്ടികളുടെ മുന്‍പില്‍ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് ജാള്യതയില്ലേ?
ഇത്തരം പ്രശ്നങ്ങള്‍ നേരില്‍ കണ്ടു മനം മടുത്ത് പുതിയ തലമുറ നമ്മുടെ സംസ്കാരം കൈവിട്ട്
പാശ്ചാത്യ സംസ്കരത്തോട് തിരിഞ്ഞാല്‍ അന്ന് ആര് ആരെ കുറ്റം പറയും?
മലയാളികളില്‍ സ്വാര്‍ത്ഥത കൂടിവരുന്നതായി തോന്നുന്നില്ലേ? അതും ഇത്തരം വിഘടനങ്ങള്‍ക്ക് ഒരു
കാരണം ആയി തീരുന്നു. പ്രധാന ഓണ്‍ലൈന്‍ പത്രങ്ങളിലൂടെ പി അര്‍ നു വേണ്ടി പ്രവര്‍ത്തിച്ച
നേതാക്കള്‍ തങ്ങള്‍ക്കു പി അര്‍ ലഭിച്ചതിനു ശേഷം എന്തുചെയ്യുകയാണെന്ന് അറിയുവാന്‍
ജനങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്. പേരിനും, സ്ഥാനമാനങ്ങള്‍ക്കും സ്വാര്‍ത്ഥതക്കും വേണ്ടി മറ്റുള്ളവരുടെ
മുഖത്ത് ചെളി വാരി തേക്കാതെ സമൂഹത്തിന്‍റെ ഉന്നമനത്തിനായി, പുതിയ തലമുറയ്ക്ക് മാതൃകയായി
കൈകോര്‍ത്തു പ്രവര്‍ത്തിക്കാം.ചാച്ചന്‍ തല്ലിയിട്ടും നന്നാകാത്തവര്‍ ഇനി എന്ന് നന്നാകും !!!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല