ലണ്ടന്‍: ഡേവിഡ് കാമറൂണിന്റെ അഭാവത്തില്‍ തനിക്കാണ് രാജ്യത്തിന്റെ ചുമതല എന്ന കാര്യം മറന്നുപോയി എന്ന ഉപപ്രധാനമന്ത്രി നിക്ക് ക്ലഗ്ഗിന്റെ പ്രസ്താവന അദ്ദേഹത്തെ പ്രതിരോധത്തിലാക്കുന്നു. കാമറൂണ്‍ മിഡില്‍ ഈസ്റ്റിലായതിനാല്‍ താങ്കള്‍ക്കാണോ ചുമതല എന്ന് ക്ലെഗ്ഗ്നോട് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. എനിക്കാണ് ചുമതല. എന്നാല്‍ ഞാനതിനെക്കുറിച്ച് മറന്നിരിക്കുകയാണെന്നായിരുന്നു നിക്ക് ക്ലെഗ്ഗ്ന്റെ മറുപടി.
കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലാന്റില്‍ അവധിദിനം ആഘോഷിക്കാന്‍ പോയതിനെക്കുറിച്ച് പറയാന്‍ തുടങ്ങുകയായിരുന്നു താനെന്നാണ് നിക്ക് നല്‍കുന്ന വിശദീകരണം. ചൊവ്വാഴ്ച ക്ലെഗ്ഗ്ബ്രിട്ടനില്‍ നിന്നും യാത്ര തിരിച്ചിരുന്നു. എന്നാല്‍ ഒരു സുരക്ഷാമീറ്റിംങ്ങില്‍ പങ്കുടുക്കുന്നതിനായി പെട്ടെന്നു തന്നെ അദ്ദേഹത്തിന് തിരിച്ചുവരേണ്ടി വന്നു.
ക്ലെഗ്ഗ്ന്റെ പ്രസ്താവനയെ വെറുവാക്ക് എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ഡേവിഡ് കാമറൂണ്‍ ചെയ്തത്. ബ്ലാക്ക് ബെറി, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, എന്നിവയുടെ കാലത്ത് രാജ്യത്തിന് പുറത്തുപോകുക എന്നതിര്‍ത്ഥം ചുമതലയില്‍ നിന്ന് ഒഴിവാകുന്നു എന്നല്ലെന്നും ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല