ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെ രാഷ്ട്രീയ ഭാവി വിവാദ ഇന്ത്യന്‍ സന്യാസി ചന്ദ്രസ്വാമി പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 1975ല്‍ താച്ചര്‍ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ഉടന്‍ ചന്ദ്രസ്വാമി അവരുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചന്ദ്രസ്വമായെ താച്ചര്‍ വരവേല്‍ക്കുകയും അദ്ദേഹത്തിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകിരിക്കുകയും ചെയ്തു. ചന്ദ്രസ്വാമിയുടെ നിര്‍ദേശമനുസരിച്ച് ചുവന്ന വസ്ത്രവും കയ്ത്തണ്ടയില്‍ ഉറുക്കും ധരിക്കാന്‍ താച്ചര്‍ സമ്മതിച്ചു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ താച്ചര്‍ അധികാരത്തിലേറുമെന്നും പത്ത് വര്‍ഷത്തിലധികം അധികാരത്തില്‍ തുടരുമെന്നുമായിരുന്നു ചന്ദ്രസ്വാമി അന്ന് പറഞ്ഞത്. മുന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നട്‌വറിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
1975ല്‍ നട്‌വര്‍ ബ്രിട്ടണില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരിക്കുമ്പോഴായിരുന്നു സ്വാമിയുടെ സന്ദര്‍ശനം. ലണ്ടനിലെത്തിയ സ്വാമി താച്ചറെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 1979ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താച്ചര്‍ 1990വരെ സ്ഥാനത്ത് തുടര്‍ന്നിരുന്നു. ബ്രിട്ടണിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി കൂടിയായിരുന്നു താച്ചര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല