കുടിയേറ്റ ജനതയുടെ ആത്മീയ കേന്ദ്രമായ താമരശ്ശേരി രൂപതയുടെ രജത ജൂബിലി ആഘോഷവും, താമരശ്ശേരി സംഗമവും ഇന്ന് ലെസ്റ്ററില്‍ പ്രൗഢ ഗംഭീരമായി നടത്തപ്പെടും. കോടഞ്ചേരി, കൂടരഞ്ഞി, തിരുവമ്പാടി, വിലങ്ങാട്, കുളത്തുവയല്‍, കുറ്റിയാടി, തുടങ്ങിയ നിരവധി ഭാഗത്തുനിന്നുമുള്ള പ്രവാസി വിശ്വാസി മക്കള്‍ ഈ സംഗമം അവിസ്മരണീയമാക്കുവാന്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നു.
സംഘാടകസമിതിയുടെ നെടുംതൂണുകളായ ഫാ.മാത്യു ചൂരപൊയ്കയില്‍, ഫാ.തോമസ് കളപ്പുരയ്ക്കല്‍, ഫാ.ജോ.ഇരുപ്പാക്കാട്ട്, എന്നിവര്‍ക്കൊപ്പം ഗാന ശുശ്രൂഷയ്ക്ക് സ്റ്റാന്‍ലി പൈമ്പിള്ളില്‍, ഭക്ഷണം ജോജു പാറേക്കുടി തുടങ്ങിയ വിവിധ കമ്മറ്റികള്‍ ഊര്‍ജ്ജസ്വലമായി തുടങ്ങി.
ഫാ.ലൂക്ക് മാറാപ്പിള്ളില്‍, ഫാ.ജിമ്മി, സിസ്റ്റര്‍ ഡോ.മീന, തുടങ്ങി രൂപതയുടെ സന്യസ്തര്‍ ജൂബിലി ആഘോഷത്തിന് നിറം പകരും. പ്രശസ്ത വചന പ്രഘോഷകനും, ചാപ്ലിനുമായ ഫാ.സോജി ഓലിക്കല്‍, ഫാ.പോള്‍ തുടങ്ങിയവരും സന്നിഹിതരായിരുക്കും.
സീറോ മലബാര്‍ യു.കെ. കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയുടെ സാന്നിദ്ധ്യം വേദിക്ക് ശക്തി പകരും. താമരശ്ശേരിയുടെ ഇടയന്‍ മാര്‍ റെമിജിയോസ് പിതാവ് ആഘോഷം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക-കലാ പരിപാടികള്‍ ഒരുങ്ങിക്കഴിഞ്ഞു.
താമരശ്ശേരി രൂപതയുമായി ഏതെങ്കിലും ബന്ധം ഉള്ളവരും, മാര്‍ റെമിജിയോസ് പിതാവിന്റെ ബന്ധുമിത്രാദികളും ക്ഷണം സവിനയം സ്വീകരിക്കണമെന്ന് മാത്യു അച്ചന്‍ അറിയിച്ചു. 9.30ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല