രതിയുടെ വിപണന സാധ്യതകൾ പൂർണമായും ചൂഷണം ചെയ്യാൻ പാകത്തിന് സെക്സ് തീം പാർക്കുമായി തായ്‌വാൻ. ഹണിമൂൺ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന റൊമാന്റിക് ബൊളിവാഡ് തീം പാർക്ക് അധികം വൈകാതെ തുറന്നു കൊടുക്കും.
രതിയുടെ വിവിധ നിലകളിലാണ് പാർക്കിലെ മിക്കവാറും എല്ല പ്രതിമകളും. ഏതാണ്ട് രണ്ടു ലക്ഷം വിനോദ സഞ്ചാരികളാണ് നിർമ്മാണത്തിലിരിക്കുന്ന പാർക്ക് ഇതിനകം സന്ദർശിച്ചത്.
ഏതാണ്ട് 37 മൈലാണ് പാർക്കിന്റെ നീളം. ഹൃദയാകൃതിയിലുള്ള ആർച്ചുകൾ, ചില്ലുകൊണ്ടുള്ള ഒരു പള്ളി, മൃഗങ്ങളും മനുഷ്യരുമെല്ലാം രതിയിൽ ഏർപ്പെടുന്ന പ്രതിമകൾ നിറഞ്ഞ ഒരു പാർക്ക് എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങുന്നുണ്ട്.
തായ്‌വാൻ സന്ദർശിക്കുന്ന സഞ്ചാരികൾ തായ്‌വാനുമായി പ്രണയത്തിലാകുന്നതോടൊപ്പം പരസ്പരം പ്രണയിക്കാൻ പാർക്ക് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ദക്ഷിണ കൊറിയയിലെ ജേജു ലൗ ലാന്റെന്ന പ്രശസ്ത സെക്സ് തീം പാർക്കിന്റെ മാതൃകയിലാണ് റൊമാന്റിക് ബൊളിവാഡ് തയാറാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല