1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2016

അനീഷ് ജോണ്‍: ആരെയും മയക്കുന്ന കുസൃതി ചിരിയുമായി വിനീത് ശ്രിനിവാസന്‍ , കണ്ണില്‍ സംഗീതത്തിന്റെ കെടാ വിളക്കുമായി വൈക്കം വിജയലക്ഷ്മി , സൌഹൃദങ്ങള്‍ പുതുക്കി നാദിര്‍ഷ , സംഗീത ശബ്ദ നിയന്ത്രണത്തിന്റെ താലന്തുമായി ടെന്നിസണ്‍ , മനം മയക്കുന്ന വിരലുകള്‍ സംഗീത മധു മഴ പെയ്യിക്കുവാന്‍ ബിജു പൗലോസ് .സൌഹ്രദങ്ങള്‍ പുതുക്കി രെന്ജിനി ജോസ് , ഒരു ചിരിയും പാഴാക്കാതെ പാഷാണം .താരങ്ങള്‍ ബിലാത്തി പട്ടണത്തിലേക്ക് പറന്നിറങ്ങി വിസ്മയ കാഴ്ചകള്‍ക്ക് കണ്ണും കരളും കൊടുത്തു യു കെ മലയാളികളുടെ കാത്തിരിപ്പിനു ഇനിയൊരു ദിവസം കുടി മാത്രം ആയുസ്സ് . യുക്മ നാദ വിനീത ഹാസ്യത്തിന്റെ ജനപ്രിയ താരങ്ങള്‍ യു കെയില്‍ എത്തി . ഇന്നലെ വൈകുന്നേരം ഹീത്രു വിമാന താവളത്തില്‍ ആണ് ഇവരെത്തിയത് . യുക്മയുടെ താര കാഴ്ചകള്‍ക്ക് ആവേശം പകരാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി ആയി കഴിഞ്ഞു . ലണ്ടനിലും ലസ്റ്റെരിലും , സ്‌റോക്ക് പോര്ടിലെയും അംഗ അസ്സോസ്സിയെഷനുകള്‍ ഒരുങ്ങിതുടങ്ങി ഇന്ന്‌നലെ ലണ്ടനിലെ ഹി ത്രുവില്‍ വന്നിറങ്ങിയ താരനിരയെ യുക്മയുടെ പ്രതിനിധികള്‍ ആദരിച്ചു സ്വീകരിക്കുകയുണ്ടായി . യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു , യുക്മ നേഴ്‌സ് സു ഫോറം പ്രസിഡന്റ് എബ്രഹാം ജോസ് എന്നിവര്‍ വിമാന താവളത്തില്‍ എത്തിയിരുന്നു

ആദ്യ തവണ എത്തുന്ന വിനീത് ശ്രിനിവാസന്‍ ഏറെ പ്രതീക്ഷയില്‍ ആണ് .യുക്മയുടെ ഏറ്റെടുത് എല്ലാ പരിപാടികളും ഈ വര്ഷം വിജയ്കരമായിവിജയത്തില്‍ എത്തി കഴിഞ്ഞു .യുക്മ പരിപാടിക്ക് ദക്ഷിണ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കീ ബോര്‍ഡ് വിദഗ്ധാന്‍ ബിജു പൌലോസാണ് നാഥാ വിനീത ഹാസ്യത്തിന് പശ്ചാത്തല സംഗീത ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി കലാകാരന്മാരുടെ അകമ്പടി സേവിച്ചിട്ടുള്ള മികച്ച കീ ബോര്‍ഡ് വിദഗ്ധനാണ് ബിജു . യേശുദാസ് , ചിത്ര , തുടങ്ങിയ പ്രമുഖരുടെ ഒപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുള്ള ബിജുവിന്റെ ആത്മവിശ്വാസവും അറിവും നാഥാ വിനീത ഹാസ്യത്തിന് മികച്ച പിന്തുണ ആകും തീര്ച്ച . ബിജു വിനൊപ്പം ഓര്‍ കെസട്ര കൈ കാര്യം ചെയുന്നത് അജിത്തും , വിനോദ് നവധരയും ചേര്ന്നാണ് , അജിത്തും അറിയപ്പെടുന്ന പെര്ക്ഷനിസ്ട്ടാണ്. യു കെയില്‍ തന്നെ നിരവധി വേദികളില്‍ പരിചിതനാണ് വിനോദ് നവധാര , നാട്ടിലെ നവധാര ഗാനമേള സംഘം നയിച്ച പരിചയം കുടാതെ താള വാദ്യങ്ങള്‍ ആയ തബല , മദ്ധളം ചെണ്ട , തുടങ്ങിയ വധ്യങ്ങളില്‍ മികച്ച അറിവും വിനോദിന്റെ പ്രത്യേകത ആണ് ,. യു കെയില്‍ നാഥാ വിനീത ഹാസ്യത്തിന്റെ വേദിയില്‍ അത്ഭുതമാകും ഈ കുട്ടുകെട്ടു തീര്ച്ച കേരളത്തില മാത്രം അല്ല ഇന്ത്യക്ക് പുറത്തും നിരവധി സ്റ്റേജ് പരിപാടികളുടെ ശബ്ദ നിയന്ത്രണം നിര്വഹിച്ചു അത്ഭുതം അയ സൌണ്ട് എഞ്ചിനീയര്‍ റ്റെന്നിസന്‍ ചിന്നപ്പാന്‍ ശബ്ദ ദ്രിശ്യ നിയന്ത്രണം ഏറ്റെടുക്കും ഒപ്പം ജാസ് ലൈവ് ഡി ജിറ്റലും ഒരുമിക്കുന്ന നുതന ദ്രിശ്യ ശബ്ദ വിരുന്നാകും നാദ വിനീത ഹാസ്യം .

ഓര്‍കെസ്ട്രായുടെ സഹയത്തോടെ വിനീത് ശ്രിനിവാസന്‍ , നാദിര്‍ഷ , രെന്ജിനി ജോസ് , വൈക്കം വിജയ ലക്ഷ്മി എന്നിവര് ഗാനങ്ങള്‍ ആലപിക്കും ,കുടാതെ സജു നവോദയ ( പാഷാണം ഷാജി ) കഞ്ഞിരമാട്ടം പ്രശാന്ത് , വീണ നായര് , ചാനെലുകള്‍ വഴി ഏറെ പ്രശസ്തി ആര്ജിച്ച അമ്മാനം അടല്‍ വിദഗ്ദ്ധന്‍ വിനോദ് വെഞ്ഞാ റ മൂടും ചേരുന്നു .
ഇന്നലെ ഉച്ച തിരിഞ്ഞു 3 മണിക്ക് ആദ്യ സംഘവും വൈകിട്ട് 7 മണിക്ക് രണ്ടാമത്തെ സംഘവും എത്തി ചേര്‍ന്ന് വൈകുന്നേരം തന്നെ റിഹേര്‍സല്‍ ക്യാമ്പില്‍ ഒരുമിച്ചു കൊണ്ട് പരിപാടികളുടെ രൂപ രേഖ തയാര്‍ ആക്കുക ആയിരുന്നു ആദ്യ അജണ്ട എന്ന് പരിപാടിയുടെ മുഖ്യ സുത്രധരാന്‍ സോബന്‍ ജോര്‍ജ് പറഞ്ഞു വൈക്കം വിജയ ലക്ഷ്മിയെ സ്വീകരിക്കുവാന്‍ വിനീത വിധേയനായ യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു തന്നെ നേരിട്ടെത്തി . അക കണ്ണിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാത്യുവിനോട് കുശലം പറയുവാന്‍ മടിച്ചില്ല വിജയ ലക്ഷ്മി , എല്ലാ യു കെ മലയാളികളെയും നാദ വിനീത ഹാസ്യത്തിന്റെ വിസ്മയ കാഴ്ചയിലേക്ക് സ്വാഗതം ചെയുന്നതായി അദ്ദേഹം പറഞ്ഞു തിരക്കിനിടയിലും എല്ലാ കാര്യങ്ങളും കൃത്യമായി അറിഞ്ഞു കൊണ്ട് വേണ്ട സഹായങ്ങള്‍ ചെയ്തു യുക്മ ദേശിയ സെക്രടരിയും രംഗത്തുണ്ട് . യുക്മയുടെ സാംസ്‌കാരിക വേദിയുടെ സ്റ്റാര്‍ സിങ്ങര്‍ ഫിനാലേ ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ ഏവരെയും ലെസ്ടരിലേക്ക് സ്വാഗതം ചെയുന്നതായി യുക്മ ദേശിയ സെക്രടറി സജിഷ് ടോം അറിയിച്ചു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.