അനീഷ് ജോണ്‍: താരത്തിളക്കത്തില്‍ കാതോര്ത് കൊണ്ട് യു കെ മലയാളികള്‍. ഈസ്റ്റ് ഹാമില്‍ 17 നും , 18 നു ലെസ്‌റെരിലും , 19 നു മാന്‍ ചെസ്‌റെരിലെ സ്റ്റോക്ക് പോര്ടിലും വെച്ച് നടക്കുന്ന യുക്മ സ്റ്റേജ് പ്രോഗ്രാം ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു . ആധുനിക സൌകര്യങ്ങളോട് കുടിയ ഏറ്റവും നുതനമായ രിതിയില്‍ ആണ് പരിപാടികള്‍ രൂപ കല്പ്പന ചെയ്തിരിക്കുന്നത് യു കെ മലയാളികളുടെ സ്വന്തം സംഘടന ആയ യുക്മയുടെ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 അവസാന ഘട്ട മത്സരവും ഇതിനോടൊപ്പം അരങ്ങേറും . നിരവധി വേദികളില്‍ നിറഞ്ഞു നിന്ന് വേദികള്‍ കീഴടക്കിയ കലാ കൈരളിയുടെ ഉയരങ്ങള്‍ താണ്ടി മുന്‍പോട്ടു കുതിക്കുന്ന ഒരു പറ്റം താരങ്ങളെ ആണ് ഈ തവണ അണിയിച്ചു ഒരുക്കി ഇരിക്കുന്നത് . യു കെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച കെ എസ് ചിത്ര നയിച്ച ചിത്രഗീതം പരിപടിയിലുടെ തുടങ്ങി വെച്ച യുക്മ സ്റ്റാര്‍ സിങ്ങര്‍ മലശ്രങ്ങളുടെ രണ്ടാം ഘട്ടം അവസാന പോരാട്ടവും ഷോ നടക്കുന്നതിനു മുന്നോടി ആയി അരങ്ങേറും.
യുക്മയുടെ സ്ഥാപക നഗരി ആയ ലെസ്‌റെരിലെ രണ്ടായിരത്തില്‍ പരം ആളുകള്‍ക്ക് ഒരേ സമയം വീക്ഷിക്കുവാന്‍ സൌകര്യമുള്ള മിട്‌ലണ്ട്‌സിലെ തന്നെ മികച്ച വേദികളില്‍ ഒന്നായ മെഹര്‍ സെന്റെറില്‍ നടക്കുന്ന പരിപാടി ഏറെ ആവേശം ഉയരത്തി കഴിഞ്ഞു . മുന്‍പ് നിരവധി യുക്മ പരിപാടികള്‍ വിജയിപ്പിച്ച ചരിത്രമുള്ള അംഗ അസ്സോസ്സിയെഷനുകള്‍ ഒറ്റ കെട്ടായി മുന്‍പോട്ടു വന്നു എന്നത് ഈ പരിപാടിയുടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു . 350 ല്‍ പരം കാറുകള്‍ സൌജന്യമായ പാര്ക്കിംഗ് സംവിധാനമാണ് ലെസ്‌റെരിലെ മെഹര്‍ സെന്റെറിന്റെ മറ്റൊരു പ്രത്യേകത.
കുടാതെ കൃത്യത നിറഞ്ഞു പരിപാടികള്‍ നടപ്പിലാക്കാന്‍ മുന്‍പോട്ടു കടന്നു ലെസ്‌റെര്‍ കേരള കംമ്യുനിട്ടി അംഗങ്ങളും കമ്മിറ്റിയും മിട്‌ലണ്ട്‌സു റിജിയണല്‍ കമ്മറ്റിയും പ്രവര്‍ത്തന സജ്ജരായി രംഗത്ത് ഉണ്ട് . യു കെ യില്‍ ആദ്യമായി എത്തുന്ന വിനീത് ശ്രിനിവാസന്‍ തന്റെ കണ്ണി വരവ് അടിച്ചു പൊളിക്കാനുള്ള തയാര്‍ എടുപ്പിലാണ്. വേദികളിലെ തികഞ്ഞ തരാം ആയ നാദിര്‍ ഷയോടൊപ്പം എത്തുന്നത് പരിപാടികള്‍ തികഞ്ഞ പ്രഫഷനല്‍ നിലവാരത്തില്‍ എത്തിക്കുന്ന എന്നാ ആത്മ വിശ്വാസത്തിലാണ് മുഴുവന്‍ ടീം അംഗങ്ങളും യു കെയില്‍ മുന്നു സ്ഥലങ്ങളില്‍ മാത്രമാണ് നാദ വിനീത ഹാസ്യം അരങ്ങേറുക .
ലണ്ടനില്‍ ഈസ്റ്റ് ഹാമില്‍ ബര്കിംഗ് റോഡിലെ ദി വൈറ്റ് ഹൌസിലും , ലെസ്‌റെരിലെ മെഹര്‍ സെന്ററിലും , മാന്‍ ചെസ്‌റെരിലെ സ്റ്റോക്ക് പോര്ട്ടിലെ മേര്‌സി സ്‌കൊയറില്‍ ഉള്ള സ്റ്റോക്ക് പോര്‍ട്ട് പ്ലാസ ട്രസ്ട്ടിലും ആണ് ഈ ഭാഗ്യം ലഭിച്ചത്. കലാ മുല്യം ഉള്ള ഒരു പിടി നല്ല പരിപാടികള്‍ തയാറാക്കി വരുന്ന നാദ വിനീത് ഹാസ്യ ടീം അംഗങ്ങള്‍ നിരവധി സ്റ്റേജ് കളില്‍ ആവേശം ഉയര്തിയിട്ടുള്ള അത്യുഗ്രം കലാകാരന്മാരാണ് മുന്നഴ്ച്ചകളില്‍ ആയി എറണാകുളത്ത്തും , കൊച്ചിയിലുമായി റിഹേര്‍സല്‍ ക്യാമ്പ് മുഴുവന്‍ താരങ്ങളുടെയും ആത്മ വിശ്വാസം വര്ധിപ്പിച്ചു കഴിഞ്ഞു നിരവധി കലാപരിപാടികള്‍ കൂട്ടിയിനക്കി കൊണ്ട് ഒരു ഫുള്‍ സ്വിംഗ് എന്റെര്ടിന്റ്‌മെന്ടന് ആണ് വിഭാവനം ചെയ്തിരിക്കുന്നത്
ഇതില്‍ കഞ്ഞിരമാട്ടം പ്രശാന്ത് , പാഷാണം ഷാജി , , നാദിര്‍ഷ , വീണ നായര് എന്നിവര് ചേര്‍ന്ന് ചിരിയുടെ അമിട്ടിനു തീ കൊളുത്തും തീര്ച്ച . കുടാതെ വൈ ക്കം വിജയലക്ഷ്മി , രെന്ജിനീ ജോസ് , നാദിര്‍ ഷ , വിനീത് ശ്രിനിവാസന്‍ , എന്നിവര് ചേര്‍ന്ന് തട്ട് പൊളിപ്പാന്‍ പാട്ടുകള്‍ കുടാതെ മികച്ച അമ്മാനം അടല്‍ വിദഗ്ധനും നിരവധി ചാനല്‍ പരിപാടികളില്‍ കുടി പ്രശസ്തനും ആയ വിനോദും ചേരുമ്പോള്‍ കണ്ണും കാതും നയ നങ്ങളും ഒരു പോലെ രസ നിര്‍വൃതിയില്‍ ഊയല്‍ ആടും തീര്ച്ച .ഇനിയും ടിക്കെട്ടുകള്‍ എടുക്കാത്തവര്‍ അത്യപൂര്‍വം ആയ ഒരു അടി പൊളി പ്രോഗ്രാം , സഘടകരുമായി നേരിട്ടു ബന്ധപ്പെട്ടു കൊണ്ട് ടികെട്ടുകള്‍ കരസ്ഥമാക്കു . നിങ്ങളുടെ ഇഷ്ട താരങ്ങള്‌ക്കൊപ്പം ഒരു തകര്പ്പം സായാഹ്നതിനായി ഒരുങ്ങി കൊള്ളൂ
പരിപാടിയിലേക്ക് മുഴുവന്‍ ആളുകളെയും ക്ഷണിച്ചു കൊണ്ട് നടനും , സംവിധായകനും ,തിരകഥകൃ ത്തും , കേരളത്തിന് പുറത്തു ഏറ്റവും അധികം സ്റ്റേജ് പ്രോഗ്രാമുകള്ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട തരാം നാദിഷ സംസാരിക്കുന്ന വീഡിയോ ക്ലിപ് താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയുക
ബഹുമാന്യയായ പത്മശ്രീ. ചിത്രചേച്ചി തുടങ്ങിവച്ച ആ സംഗീതയാത്രയുടെ രണ്ടാം ഭാഗം ഈ വരുന്ന 18ന് ശെനിയാഴ്ക ലെസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന് സാക്ഷ്യം വഹിക്കുവാൻ യൂ.കെയിലെ മുഴുവൻ സംഗീത പ്രേമികളെയും ഞങ്ങൾ സാദരം ക്ഷണിക്കുകയാണ്. യുക്മ സ്റ്റാർ സിംഗർ സീസൺ 2വിലേക്ക് ഏവർക്കും ഹൃദയംഗമമായ സ്വാഗതം.
UUKMAnews இடுகையிட்ட தேதி: திங்கள், 13 ஜூன், 2016
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല