മജു പെക്കല്‍ (ഡബ്ലിന്‍): താലാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും, കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷികവും, തിരുവോണാഘോഷവും 2017 സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 8.30 വരെ ഭക്ത്യാദരാഘോഷപൂര്‍വ്വം കൊണ്ടാടുകയാണ്. രാവിലെ 10 ന് താലാ കില്‍നമനയിലുള്ള സെന്റ്.കെവിന്‍സ് ദേവാലയത്തില്‍ റവ.ഫാ. പ്രിന്‍സ് മേക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും കുര്‍ബ്ബാന മദ്ധ്യേ ഫാ. ജോസഫ് വെള്ളനാല്‍ തിരുന്നാള്‍ സന്ദേശവും നല്‍കും.
തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചയ്ക് 1 മണി മുതല്‍ കില്‍നമന ആഡിറ്റോറിയത്തില്‍ വച്ച് തിരുവോണാഘോഷവും വാര്‍ഷിക പൊതുയോഗവും ആരംഭിക്കുന്നു. തിരുവോണ സദ്യയോടുകൂടി ആഘോഷപ രിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു തുടര്‍ന്ന് പൊതുസമ്മേളനം, വിവിധ കലാ കായിക മത്സരങ്ങള്‍, കലാസന്ധ്യ, താല സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന ബൈബിള്‍ നാടകം ‘സമാഗമം’ എന്നിവ അരങ്ങേറും.
ആഘോഷപരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. വൈകിട്ട് 8 മണിക്ക് സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കുന്നതാണ്. തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും തുടര്‍ന്ന് നടക്കുന്ന തിരുവോണാഘോഷ പരിപാടികളിലും പങ്കെടുക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റെണി ചീരംവേലില്‍ MST എന്നിവര്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല