കാബൂള്‍:അഫ്ഗാന് താലിബാന് മേധാവി മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
പാക് സൈനിക അധികൃതരാണ് വസിരിസ്ഥാനില്‍ ഒമര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.
താലിബാന്റെ പാക് വിഭാഗമായ തെഹ്രിക-ഇ-താലിബാന് ഒമറിന്റെ മരണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
ക്വെറ്റയില്നിന്നും നോര്‍ത്ത് വസിരിസ്ഥാനിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ ടോളോ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു. ആരാണ് വധിച്ചതെന്നും എങ്ങനെയാണെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടിട്ടില്ല. വെടിയേറ്റാണു മരിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
താലിബാന് മുവ്മെന്റിന്റെ ആത്മീയ നേതാവായിട്ടാണ് മുല്ല ഒമറിനെ കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല