ലണ്ടന്‍: യുവാക്കളില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ സര്‍ക്കാര്‍ പാടേ അവഗണിക്കുന്നതായി വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലില്ലാത്ത യുവാക്കലുടെ എണ്ണം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.2 മില്ല്യണ്‍ ആയി വര്‍ധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
16നും18നും ഇടയില്‍ പ്രായമുള്ളവരില്‍ 230,000 പേര്‍ എന്‍.വി.ക്യു ലെവല്‍ 1,2 ഓടുകൂടി പഠനം അവസാനിപ്പിക്കുകയാണ്. എന്തെങ്കിലും തൊഴില്‍ കണ്ടെത്താന്‍ ജി.സി.എസ്.ഇയ്ക്ക് തുല്യമായ ഈ യോഗ്യത മതിയാവില്ലെന്നും ഒരു വിദഗ്ധന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്തെങ്കിലും ജോലിയോ, അനുഭവസമ്പത്തോ, വേണ്ടത്ര വിദ്യാഭ്യാസമോ ഇല്ലാത്തവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടതിന് തൊട്ടു പിറകേയാണ് ഈ മുന്നറിയിപ്പ്. 2010 അവസാനം വരെ 16നും 24 പ്രായമുള്ളവരില്‍ 1,026,000 പേര്‍ ജോലിയില്ലാത്തവരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപ്പോള്‍ അത് 965,000 ആയിട്ടുണ്ടെന്നാണ് കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. 1992നുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്.
യുവാക്കളിലെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ലേഖകന്‍ ജൊനാതന്‍ ബേര്‍ഡ് വെല്‍ പറയുന്നതിങ്ങനെ ‘കരിയറിന്റെ തുടക്കത്തില്‍ തന്നെ ദീര്‍ഘകാലം തൊഴിലില്ലാതെ ജീവിക്കേണ്ടിവരുന്ന യുവാക്കള്‍ക്ക് കുറച്ചുകാലമേ ജോലി ചെയ്യാന്‍ സാധിക്കുന്നുള്ളൂ. പലയുവാക്കള്‍ക്കും ജോലി നിഷേധിക്കപ്പെടുകയാണ്. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസമൊന്നുമില്ലാത്ത ഇവര്‍ ചെറിയ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കുന്നു. എന്നാല്‍ ഈ ജോലിയും നഷ്ടമാകുന്നതോടെ അവര്‍ക്ക് ശമ്പളമോ, പ്രവൃത്തി പരിചയമോ ലഭിക്കുന്നില്ല.’
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല