ലണ്ടന്‍: തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പരിഷ്‌ക്കരണം വേണമെന്നും വേണ്ടെന്നുമുള്ള വാദങ്ങള്‍ ചൂടുപിടിക്കുന്നു. പരിഷ്‌ക്കരണം നടപ്പാക്കുന്നത് നികുതിദായകര്‍ക്ക് കൂടുതല്‍ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണം ആവശ്യമാണെന്ന നിലപാടിലാണ് മറ്റുചിലവിഭാഗക്കാര്‍. ജോര്‍ജ് രാജാവ് ആറാമനും എലിസബത്ത് രാഞ്ജിയും പരിഷ്‌ക്കരണത്തിന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്.
‘ദ കിംഗ്‌സ് സ്പീച്ച്’ ിലൂടെ ബാഫ്റ്റ് പുരസ്‌കാരം നേടിയ കോളിന്‍ ഫിര്‍ത്തും ഹെലേന ബോന്‍ഹാമും തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണത്തിനായി മുന്‍നിരയിലുണ്ട്. സിനിമാ-രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരും പരിഷ്‌ക്കരണം വേണമെന്ന നിലപാടുള്ളവരാണ്.
ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗ് അടക്കമുള്ളവരാണ് പരിഷ്‌ക്കരണത്തിനായി വാദിക്കുന്നത്. എന്നാല്‍ ഫീസ് വര്‍ധന മൂലം ദുരിതത്തിലായ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാതെ തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണം നടത്തി സാമ്പത്തികബാധ്യത സൃഷ്ടിക്കാനാണ് ക്ലെഗ്ഗിന്റെ നീക്കമെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല