സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം/ മാഞ്ചസ്റ്റര്‍): യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സി യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്പല്‍ എന്നിവടങ്ങളിലെ പ്രഥമ തിരുന്നാളുകള്‍ ആഘോഷിക്കുവാന്‍ യുകെയിലെ ക്‌നാനായ സമൂഹം ഒരുങ്ങി. യുകെയില്‍ ക്‌നാനായകാര്‍ക്ക് സ്വന്തമായി ഇടവക ദേവാലയം വേണമെന്ന സാക്ഷാത്കാരത്തിന്റെ ആദ്യ പടിയായി സ്വന്തമായ ചാപ്പല്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്ത് സ്ഥാപിതമായി. വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള സെന്റ്. മൈക്കിള്‍സ് ചാപ്പലിന്റെ തിരുന്നാള്‍ ഒക്ടോബര്‍ ഒന്നിന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ആഘോഷമായ പാട്ട് കുര്‍ബാന, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവയോടെ ഭക്ത്യാദരങ്ങളോടെ ആചരിക്കും. തുടര്‍ന്ന് കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സി രൂപപ്പെട്ട ഷ്രൂസ്ബറി രൂപതയിലെ പരി. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഒക്ടോബര്‍ 7ന് വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ചര്‍ച്ചില്‍ നടത്തപ്പെടും. കോട്ടയം അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ചാപ്ലിയന്‍സി തിരുന്നാളിന് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കും. ക്‌നാനായ ചാപ്ലിയന്‍സി അനുവദിച്ച ഷ്രൂസ്ബറി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് മതബോധന വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും. കോട്ടയം അതിരൂപതയിലെ ഭൂരിഭാഗം ദേവാലയങ്ങളിലെയും തിരുന്നാള്‍ ജനുവരി മാസം എന്നത് പോലെ യുകെയിലെ പ്രഹാന രണ്ട തിരുന്നാളുകള്‍ ഒക്ടോബര്‍ മാസത്തിലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല