തുടര്‍ച്ചയായി ലഭിച്ച അവധി ദിനം ജീവനക്കാര്‍ മുതലാക്കിയതോടെ ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. ഹോളിഡേ ഒരാഴ്ച്ചകൂടി നീട്ടിക്കിട്ടിയതോടെ ഏതാണ്ട് 30 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ളത്.
അടുത്ത ചൊവ്വാഴ്ച്ച ആകുമ്പോഴേ ജോലിക്കാരെല്ലാം തിരികെ കമ്പനികളില്‍ പ്രവേശിക്കൂ എന്നാണ് സൂചന. തുടര്‍ച്ചയായി 11 ദിവസത്തെ അവധിയാണ് തൊഴിലാളികള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ആളുകള്‍ ഇല്ലാത്തതിനാലും മറ്റ് പ്രശ്‌നങ്ങള്‍കൊണ്ടും ബ്രിട്ടനിലെ പല തൊഴില്‍സ്ഥാപനങ്ങളും അടച്ചുപൂട്ടുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈസ്റ്ററും രാജകീയ വിവാഹവും എല്ലാം കൂടി ഒരുമിച്ചെത്തിയതാണ് പ്രശ്‌നമായത്. അതിനിടെ ജി.ഡി.പി റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ബ്രിട്ടന്‍ ഇരട്ടഅക്ക പണപ്പെരുപ്പത്തിലേക്ക് നീങ്ങൂമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. അതിനിടെ ചെക്ക് മാറിക്കിട്ടാനും ധാരാളം സമയമെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ചെറുകിട വ്യവസായികളെയാണ് ബാധിച്ചിട്ടുള്ളത്. മൂന്നില്‍ ഒരു ശതമാനം ജോലിക്കാരും ഈയാഴ്ച്ച കഴിയാതെ ജോലിയില്‍ തിരികേ പ്രവേശിക്കില്ലെന്ന് ലോയ്ഡ് ബാങ്കിംഗ് ഗ്രൂപ്പ് നടത്തിയ ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കാരണില്ലാതെ തൊഴിലെടുക്കുന്ന ജോലിക്കാരുള്ള രാജ്യമെന്ന ദുഷ്‌പ്പേര് ബ്രിട്ടനുണ്ടെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു.
അതിനിടെ ഹോളിഡേ നീട്ടിക്കിട്ടിയത് വിമാനകമ്പനികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും അനുഗ്രഹമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാളും 22 ശതമാനം കൂടുതല്‍ ബിസിനസ് നടന്നതായി ട്രാവല്‍ സ്ഥാപനമായ തുയി പറയുന്നു. ഇത്തവണത്തെ ഈസ്റ്റര്‍ ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 10 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് റയാന്‍എയര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല