NRI മലയാളി ഈ ആഴ്ചയുടെ തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ തുടര്‍ച്ചയായ ഇരുപത്തൊന്‍പതാം മാസവും പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു. എനര്‍ജി കമ്പനികള്‍ പ്രഖ്യാപിച്ച ഇന്ധന വില വര്‍ധനയുടെ നടുക്കം വിട്ടുമാറാത്ത ബ്രിട്ടിഷുകാരന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം ആശ്വാസകരമായ വാര്‍ത്തയാണ്.
പണപ്പെരുക്ക നിരക്കില്‍ വര്‍ധന ഉണ്ടായെങ്കിലും സാമ്പത്തിക രംഗം ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാത്തതാണ് നിരക്കുകള്‍ 315 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.5 ശതമാനമായി നിലനിര്‍ത്താന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് മാസത്തിലാണ് പലിശ നിരക്ക് അര ശതമാനമായി കുറച്ചത്.അടുത്ത ഒരു വര്‍ഷത്തേയ്ക്ക് നിരക്കില്‍ വര്‍ധന വരുത്തരുതെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം മോര്‍ട്ട്ഗേജ് അടയ്ക്കുന്ന മലയാളികള്‍ക്ക് വളരയേറെ ആശ്വാസം നല്‍കുന്നതാണ്.മിക്ക ബാങ്കുകളുടെയും സ്റ്റാന്‍ഡാര്‍ഡ വേരിയബിള്‍ റേറ്റ് ആണ് ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് .നല്ലൊരു ശതമാനം മലയാളികളും മോര്‍ട്ട്ഗേജ് അടക്കുന്നത് ഈ കുറഞ്ഞ നിരക്കിലാണ്.ബാങ്ക് നിരക്കില്‍ വര്‍ധന വന്നാല്‍ മോര്‍ട്ട് ഗേജ് അടവും കൂടുമെന്നതിനാല്‍, ബാങ്കിന്റെ ഈ തീരുമാനം തൊഴില്‍ നഷ്ട്ടവും വില വര്‍ധനയും മൂലം ബുദ്ധിമുട്ടുന്ന മലയാളിക്ക് താല്‍ക്കാലിക പിടി വള്ളിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല