എന്തിനും ഏതിനും വ്യത്യസ്തത കാണിക്കാന്‍ ഒരുമ്പെടുന്നവരാണ് സായിപ്പന്മാര്‍.കടലിനടിയിലും മലയ്ക്കു മുകളിലും വച്ച് വിവാഹിതരായും നഗ്നരായി സൈക്കിള്‍ ചവിട്ടിയും മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ ഏതറ്റം വരെയും പോകുവാന്‍ ഇക്കൂട്ടര്‍ തയ്യാറാവും.ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൗത്ത് വെയില്‍സിലെ ഗോവറിലുള്ള റോസില്‍ ബീച്ചില്‍ ഇന്നലെ ദൃശ്യമായത്.
ആണും പെണ്ണുമായി നാനൂറു പേരാണ് മരവിപ്പിക്കുന്ന തണുപ്പില്‍ ഇന്നലെ റോസില്‍ ബീച്ചില്‍ അരയോപ്പം വെള്ളത്തില്‍ പത്തു മിനിട്ട് അനങ്ങാതെ നിന്നത്.അതും നൂല്‍ ബന്ധമില്ലാതെ.ഇതോടെ 250 പേര്‍ തുണിയില്ലാതെ കടല്‍ വെള്ളത്തില്‍ നിന്ന റിക്കാര്‍ഡ് പഴങ്കഥയായി.വെയില്‍സിലെ ഈ അപൂര്‍വ നേട്ടം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തും.
ഈ തുണിയില്ലാ യജ്ഞത്തില്‍ പങ്കാളിയാവാന്‍ ആസ്ട്രേലിയയില്‍ നിന്നു വരെ ആളുകളെത്തിയിരുന്നു.ഈ പ്രദര്‍ശനം വഴി മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം ഭാഗ്യവതിയാണെന്നാണ് ഇരുപത്തഞ്ചുകാരിയായ ആസ്ട്രേലിയന്‍ യുവതി ലിസ് വൈറ്റ് പറഞ്ഞത്.എന്തായാലും ഈ അപൂര്‍വ കാഴ്ച കാണുവാനുള്ള ഭാഗ്യം ഏതെങ്കിലും മലയാളിക്ക് ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല