തൂക്കിലേറ്റുന്നയാളിന്റെ കൈകാലുകൾ ബന്ധിക്കുന്നത് നിയമ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ജയിൽ വകുപ്പ്. കുറ്റവാളികളെ തൂക്കിക്കൊല്ലുമ്പോൾ കൈകാലുകൾ കെട്ടുന്നത് മനുഷ്യത്വ രഹിതമാണെന്ന് എ. ജി. ബേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദീകരണം നൽകുമ്പോഴായിരുന്നു ജയിൽ വകുപ്പിന്റെ പരാമർശം.
കൈകാലുകൾ കെട്ടുന്ന രീതി വകുപ്പ് സ്വീകരിച്ചത് മാതൃകാ ജയിൽ മാന്വലിൻ നിന്നാണ്. ഈ മാന്വലാകട്ടെ നിയമ കമ്മീഷന്റെ ശുപാർശ പ്രകാരം തയ്യാറാക്കിയതാണ്.
തൂക്കുന്നതിന്റെ ആഘാതത്തിൽ കുറ്റവാളിയുടെ ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് കൈകാലുകൾ കെട്ടുന്നതെന്നും ജയിൽ വകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു.
വൈദ്യുതാഘാതം ഏൽപ്പിക്കുക, വിഷം കുത്തിവക്കുക എന്നിങ്ങനെ നിലവിലുള്ള ശിക്ഷാ രീതികളിൽ ലളിതവും വേഗത്തിലുള്ളതുമാണ് തൂക്കിക്കൊല. തികച്ചും ശാസ്ത്രീയമായ രീതിയാണ് സംസ്ഥാനം സ്വീകരിച്ചിട്ടുള്ളതെന്നും ജയിൽ വകുപ്പ് കോടതിയിൽ ബോധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല