പ്രേം ചീരോത്ത്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം അതേപടി ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂര്‍കാര്‍ മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ്ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.
ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമത് ജീല്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ മെയ് മാസം 15ന് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഹാളിന്റെ വിലാസം:
സ്വിന്‍ഡന്‍ വില്ലേജ് ഹാള്‍
ചര്‍ച്ച് റോഡ്
ചെല്‍റ്റനാം
ഗ്ലോസ്റ്റര്‍ഷയര്‍
ഏഘ51 9ഝജ
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 0776222442, 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല