പ്രേം ചീരോത്ത്: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന ഖ്യാതിയുള്ളതും ലോകഭൂപടത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന പൂരത്തിന്റെ നാട്ടുകാരുടെ ബ്രിട്ടനിലെ മതേതരത്വ കൂട്ടായ്മ സംഘടന എന്ന നിലയില്‍ നിലവില്‍ വരുകയും കഴിഞ്ഞ മാസം ലണ്ടനിലെ ഈസ്റ്റ്ഹാമില്‍ ഒത്തുകൂടിയ സംഘടനയുടെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങള്‍ പുതിയ ഭാരവാഹികളെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ മതേതരത്വകൂട്ടായ്മയുടെ സംഘാടകസമിതി ചെയര്‍മാനായി കൂട്ടായ്മയെ നയിച്ചിരുന്ന അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുടയെ പ്രസിഡന്റായും കഴിഞ്ഞ രണ്ടുവര്‍ഷമായി കൂട്ടായ്മയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ജീസണ്‍ പോള്‍ കടവിയെ ജനറല്‍ സെക്രട്ടറിയായും, മുരളി മുകുന്ദന്‍, ലോറന്‍സ് പല്ലിശേരി, അഫ്‌സല്‍ പടിയത്ത് എന്നിവരെ വൈസ്പ്രസിഡന്റുമാരായും, ജി.കെ.മേനോന്‍, വില്‍സണ്‍ കെ.ഔസേഫ്, രാധേഷ് നായര്‍ എന്നിവരെ സെക്രട്ടറിമാരായും, സണ്ണി ജേക്കബിനെ ട്രഷറര്‍ ആയും യോഗം തെരഞ്ഞെടുത്തു.
സൗഹൃദവേദിയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം മിഡ്‌ലാന്റ്‌സിനു സമീപമായി നടത്തുവാന്‍ ധാരണയായി. യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി സ്വാഗതവും സെക്രട്ടറി ജി.കെ.മേനോന്‍ നന്ദിയും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല