1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2016

പ്രേം ചീരോത്ത്: തൃശൂര്‍ ജില്ല കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. യുകെ: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 28 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമിലെ സ്വിന്‍ഡന്‍ വില്ലേജ് ഹാളില്‍ നടത്തപ്പെടുന്ന മൂന്നാമത് ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടല്‍, കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, ഗാനമേള, മറ്റു അനവധി കലാകായിക പരിപാടികളാണ് സംഘാടകര്‍ കുടുംബങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത തൃശൂര്‍ ജില്ലാ നിവാസികള്‍ ഈ മാസം 23ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

വേദി:

സ്വിന്‍ഡന്‍ വില്ലേജ് ഹാള്‍

ചര്‍ച്ച് റോഡ്

ചെല്‍റ്റനാം

ഗ്ലോസ്റ്റര്‍ഷെയര്‍

GL51 9QP

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07762224421, 07727253424

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.