പ്രേം ചീരോത്ത്: തൃശൂര്‍ ജില്ല കുടുംബസംഗമത്തിന് ഇനി മൂന്നു നാള്‍ മാത്രം
ലണ്ടന്‍: തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടനില്‍ നടത്തപ്പെടുന്ന മൂന്നാമത് തൃശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി മൂന്ന് നാള്‍ മാത്രം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ലണ്ടനില്‍ നടത്തിയിരുന്ന ജില്ലാ കുടുംബസംഗമം മിഡ്‌ലാന്‍സിലേയും സമീപപ്രദേശങ്ങളിലെയും ജില്ലാ നിവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് മെയ് 28ന് ശനിയാഴ്ച ഗ്ലോസ്റ്റര്‍ഷയറിലെ ചെല്‍റ്റനാമില്‍ നടത്തുന്നത്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് പുറമെ ബ്രിട്ടനില്‍ താമസിക്കുന്ന ജില്ലയില്‍ നിന്നുള്ള പ്രമുഖരെ ആദരിക്കലും അതുപോലെ മറ്റ് അനവധി കലാകായിക പരിപാടികളാണ് പ്രാദേശിക സംഘാടകരായ ലോറന്‍സ് പല്ലിശ്ശേരിയുടെയും, ഡോ.ബിജു പെരിങ്ങത്തറയുടെയും നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പരിപാടികള്‍ രാവിലെ കൃത്യം 10 മണിക്ക്തന്നെ തുടങ്ങുന്നതാണ്.
ഹാളിന്റെ വിലാസം:
സ്വിന്‍ഡന്‍ വില്ലേജ് ഹാള്‍
ചര്‍ച്ച് റോഡ്
ചെല്‍റ്റനാം
ഗ്ലോസ്റ്റര്‍ഷയര്‍
GL51 9QP
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07762224421, 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല