1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2018

സുധി വല്ലച്ചിറ (ലണ്ടന്‍): ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രെറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയറിലെ ഹെമല്‍ ഹാംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ സംഗമത്തിന് ഇനി നാല് നാള്‍ മാത്രം.

2014ല്‍ ലണ്ടനില്‍ നടത്തിയ ആദ്യ ജില്ലാ സംഗമത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും വളരെയേറെയുള്ള ജില്ലാ നിവാസികള്‍ക്ക് മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും ലണ്ടന്‍ റീജിയനിലേക്ക് വരുമ്പോള്‍ നാല് നാള്‍ കഴിഞ്ഞു വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നത്.

ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെ തന്നെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാ കായിക പരിപാടികള്‍ ആസ്വദിക്കുന്നതിനും മുഴുവന്‍ ജില്ലാ നിവാസികളും എത്തിചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07727253424

ഹാളിന്റെ വിലാസം

Highfield Communtiy Cetnre

Fletcher way

Hemel Hempstead

Hertford shire

HP2 5SB

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.