മധു ഷണ്‍മുഖം: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടത്തപ്പെ ടുന്ന നാലാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാല നാള്‍ മാത്രം. അറുനൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തൃശ്ശൂര്‍ പൂരത്തിന്റെ ആഘോഷങ്ങള്‍ അതേപടി പകര്‍ത്തി ജനങ്ങളില്‍ പുരലഹരിയില്‍ ആക്കിയ ശ്ലോസ്റ്ററില്‍ നടന്ന കഴിഞ്ഞ തൃശ്ശൂര്‍ ജില്ലാസംഗമത്തിന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്ന ജില്ലാനിവാസികള്‍ നാല നാള്‍ കഴിഞ്ഞ് വരുന്ന സംഗമത്തിനെ വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ബ്രിട്ടനിലെ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന സ്വന്തം നാട്ടുകാരെ നേരില്‍ കാണുവാനും അതുപോലെ സംഘാടകര്‍ ഒരുക്കിയിരിക്കുന്ന നിരവധി കലാകായിക പരിപാ ടികളും ജില്ലാ നിവാസികള്‍ക്കായി ഒരുക്കി വെച്ചിരിക്കുകയാണ്.
വേദി,
Whiston Town Hall,
Old Colliery Road,
Liverpool,
L353QX.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07825597760. 07727253424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല