ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ അസ്ടയുടെ ഒരു ശാഖയില്‍ തെന്നി വീണയാള്‍ക്ക് നഷ്ടപരിഹാരമായി 10500 പൗണ്ട് ലഭിച്ചു. തറയില്‍ കിടന്ന മുന്തിരിയില്‍ ചവിട്ടി തെന്നി വീണ തോമസ് വാര്‍ഡിലിനാണ് നഷ്ടപരിഹാരം കിട്ടിയത്.
അസ്ഡ സുപ്പര്‍ മാര്‍ക്കറ്റിന്റെ ഒരുശാഖയില്‍ 2008നായിരുന്നു സംഭവം നടന്നത്. തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള വൃത്തി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ആസ്ടക്ക് നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നത്.
10500 പൗണ്ടിന്റെ നഷ്ടപരിഹാരത്തെ കൂടാതെ 18000 പൗണ്ട് കോടതി ചെലവുകള്‍ക്കായും ആസ്ടയ്ക്ക് നല്‍കേണ്ടി വന്നു. ഇത്തരം സംഭവങ്ങള്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിരന്തരമായി സംഭവിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇക്കാര്യം സുപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ നിരാകരിച്ചിട്ടുണ്ട്. തറ വൃത്തിയാക്കുന്നതിലും സാധനങ്ങള്‍ അടുക്കിവെയ്ക്കുന്നതിലും തങ്ങള്‍ അതീവ ജാഗ്രത കൊടുക്കാറുണ്ടെന്നും വാര്‍ഡിലിന് സംഭവിച്ചത് യാദൃശ്ചികമായിരുന്നെന്നും സൂപ്പര്‍മാര്‍ക്കറ്റിന്റെ വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല