ലണ്ടന്‍: തെറ്റായ റോഡ നിര്‍ദേശങ്ങള്‍ അനുസരിച്ച് വണ്ടിയോടിച്ചുണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ചു. ആരിയാന ബര്‍ദജ് ആണ് മരിച്ചത്.
a6 റോഡില്‍ നിന്നും വാഹനമോടിച്ചുപോവുകയായിരുന്നു ആരിയാനയും മാതാപിതാക്കളും സഹോദരന്‍ ഹെമിലും. സിഗ്‌നല്‍ സന്ദേശം ലഭിക്കുന്നതിനനുസരിച്ച് വാഹനമോടിച്ചെങ്കിലും എതിരേവന്ന ഓഡി a5ല്‍ ഇടിക്കുകയായിരുന്നു. ഓഡി അമിതവേഗതയിലായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നണ്ട്.
എന്നാല്‍ സാറ്റ്‌നാവ് സിസ്റ്റം നല്‍കിയ നിര്‍ദേശമനുസരിച്ച് വാഹനമോടിച്ചപ്പോളാണ് അപകടം നടന്നതെന്ന് മാഞ്ചസ്റ്റര്‍ പോലീസിലെ ഗാരി ലേ പറഞ്ഞു. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആരിയാന മരിച്ചത്.
തോളിനും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്നാണ് അരിയാന മരിച്ചതെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കോര്‍ണര്‍ പീറ്റര്‍ വാട്ട്‌സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല