ലണ്ടന്‍: ഗവണ്‍മെന്റിന്റെ തെറ്റായ പെന്‍ഷന്‍ നയങ്ങള്‍ കാരണം പെന്‍ഷനായ വനതികളുടെ ശേഷിച്ച ജീവിതം കഷ്ടമെന്ന് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പുരുഷനെ അപേക്ഷിച്ച് ആഴ്ചയില്‍ 40പൗണ്ട് വരെ കുറവാണെന്നാണ് റിപ്പോര്‍ട്ട് . കുടുംബത്തിനുവേണ്ടി കുറച്ചുകാലം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നതിനാലാണ് സ്ത്രീകളുടെ പെന്‍ഷന്‍ കുറയാന്‍ കാരണം.
എന്നാല്‍ റിട്ടയര്‍ ചെയ്തതിനുശേഷം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കുറയ്ക്കുന്ന ബ്രിട്ടനിലെ കാലഹരണപ്പെട്ട പെന്‍ഷന്‍ രീതിയ്‌ക്കെതിരെ വ്യാപകമായ എതിര്‍പ്പാണുള്ളത്. ഈ പെന്‍ഷന്‍ നിയമങ്ങള്‍ ഗവണ്‍മെന്റ് ഉടന്‍ പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
റിട്ടയര്‍മെന്റിനുശേഷം ശരാശരി 23വര്‍ഷം പെന്‍ഷന്‍ കൊണ്ടുകഴിയുന്ന സ്ത്രീക്ക് ലഭിക്കുന്നത് പുരുഷനുലഭിക്കുന്നതിനേക്കാള്‍ 47840പൗണ്ട് കുറവാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വര്‍ക്ക് ആന്റ് പെന്‍ഷന്‍സിന്റെ റിസേര്‍ച്ചില്‍ വ്യക്തമായത്.
കൂടാതെ റിട്ടയര്‍മെന്റ് പ്രായം 66 ആയി ഉയര്‍ത്തുകയാണെങ്കില്‍ അതിനുശേഷം കൊടും ദാരിദ്ര്യം അനുഭവിക്കേണ്ടിവരുന്നവരുടെ എണ്ണം കൂടും. പെന്‍ഷനായവരില്‍ ദാരിദ്ര്യം അനുഭവിക്കുന്ന മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളാണ്. ഇതിനുകാരണം കുട്ടികളെ വളര്‍ത്തുന്നതിനും കുടുംബകാര്യങ്ങള്‍ക്കുമായി കുറച്ചുകാലം ജോലിയില്‍ നിന്ന് സ്ത്രീകള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വരുന്നു എന്നതാണ്. കൂടാതെ ജോലിചെയ്യുന്ന സമയത്ത് സമ്പാദിക്കുന്ന ശീലവും സ്ത്രീകള്‍ക്കില്ല. എന്നാല്‍ പുരുഷന്‍മാരുടെ സ്ഥിതി മറിച്ചാണ്. അവര്‍ക്ക് ജോലികാലയളവ് കൂടുതലായതിനാല്‍ പുരുഷന്‍മാര്‍ക്ക് പെന്‍ഷന്‍ കൂടുതല്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല