രാമേശ്വരം: തന്റെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി റെയ്ഡ് നടത്തിയ വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന്റെ പ്രതികരിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തതായി സര്‍ക്കാറിന് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമേശ്വരത്ത് ബ്ലസിയുടെ പ്രണയം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ റെയ്ഡിനെക്കുറിച്ച് പ്രതികരിച്ചത്. രാമേശ്വരത്തെ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് തിങ്കളാഴ്ച ലാല്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. ലാലിനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ലാലിന്റെ വീട്ടില്‍ ഇതുവരെ തുറന്ന് പരിശോധിക്കാത്ത രണ്ട് ലോക്കറുകളുണ്ട്. ഇത് തുറക്കാന്‍ ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ആവശ്യമാണ്.
വളിനാക്കം തീരപ്രദേശത്ത് ഷൂട്ടിങ്ങിനിടയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലാലിനെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല