കോഴിക്കോട്: തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് ഇടുക്കി ഡിസിസി. കോഴിക്കോട് ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യൂട്ടീവിലാണ് ഡിസിസി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ മാണി ഗ്രൂപ്പുമായി ഉഭയകക്ഷി ചര്‍ച്ച വേണ്ടെന്നും ഡി.സി.സി അറിയിച്ചു.
തൊടുപുഴയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.എം മാണിയുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് മാണിയും വ്യക്തമാക്കിയിരുന്നു. ഇടുക്കി ഡിസിസിയും മാണിഗ്രൂപ്പും ഒരേപോലെ തൊടുപുഴ സീറ്റിനുവേണ്ടി മുന്നോട്ട് വന്നത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആമുഖപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാല്‍ സീറ്റ് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസും വനിതാസംഘടനകളും മറ്റും പ്രമേയം അവതരിപ്പിക്കുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല